കലൂരില്‍ ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യംവച്ച് നടത്തിയ നൃത്തപരിപാടിക്കിടെ സ്റ്റേജില്‍ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ ഉമാ തോമസ് എംഎല്‍എ പയ്യെ സുഖം പ്രാപിച്ചുവരികയാണ്. നീണ്ട ആശുപത്രിവാസക്കാലത്ത് തന്റെ മണ്ഡലത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും കേരളത്തിലെ ജനകീയ പ്രശ്‌നങ്ങളെക്കുറിച്ചും ഉമാ തോമസ് ഫേസ്ബുക്കിലൂടെ സംസാരിക്കാറുണ്ട്.
ഉമാ തോമസുമായി ബന്ധപ്പെട്ട വാര്‍ത്തകളും ആശുപത്രിയില്‍ നിന്നുള്ള ഓരോ കുറിപ്പുകളും ചിത്രങ്ങളും വളരെ ആകാംഷയോടെയും പ്രാര്‍ത്ഥനകളോടെയുമാണ് ജനങ്ങള്‍ ഏറ്റെടുക്കാറുള്ളത്. അത്യപകടത്തെ അതിജീവിച്ചെങ്കിലും ആശുപത്രിയിലിങ്ങനെ കിടക്കുമ്പോള്‍ തനിക്ക് വ്യക്തിപരമായുണ്ടാകുന്ന ചില കുഞ്ഞ് വലിയ നഷ്ടങ്ങളെക്കുറിച്ച് പുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ എഴുതുകയാണ് ഉമാ തോമസ്.
കുഞ്ഞുമക്കളുടെ ഒന്നാം പിറന്നാളിന് അവര്‍ക്കരികില്‍ എത്താന്‍ കഴിയാതെ പോയ ഒരു അച്ഛമ്മയുടെ സങ്കടച്ഛായയുള്ള ഹൃദര്‍ശസ്പര്‍ശിയായ കുറിപ്പ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.മകന്റെ കുഞ്ഞുങ്ങളായ ഹേസലിന്റേയും എവ്‌ലിന്റേയും ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതിനെ കുറിച്ചാണ് ഉമാ തോമസിന്റെ പോസ്റ്റ്. ആശുപത്രി മുറിയില്‍ നിന്ന് മാലാഖകുഞ്ഞുങ്ങള്‍ക്ക് ദീര്‍ഘായുസ്സും സന്തോഷവും നേരുന്നതായി ഉമാ തോമസ്