ഇന്ത്യയ്ക്കെതിരെ കൊൽക്കത്തയിൽ നടന്ന ഒന്നാം ട്വന്റി 20 മത്സരത്തിൽ ഇംഗ്ലീഷ് തോൽവിക്ക് കാരണം കനത്ത മഞ്ഞെന്ന ഹാരി ബ്രൂക്കിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി രവിചന്ദ്രൻ അശ്വിൻ. മഞ്ഞിനെക്കുറിച്ചല്ല, വരുണിന്റെ ബൗളിങ് മനസിലാക്കാനാണ് ഇം​ഗ്ലണ്ട് താരം ശ്രമിക്കേണ്ടതെന്നാണ് അശ്വിൻ പറയുന്നത്.രണ്ടാം ട്വന്റി 20 നടന്ന ചെന്നൈയിൽ മഞ്ഞ് ഇല്ലായിരുന്നു. കൊൽക്കത്തയിൽ മഞ്ഞ് കാരണം വരുൺ ചക്രവർത്തിക്കെതിരെ ബാറ്റ് ചെയ്യാൻ കഴിയുന്നില്ലെന്നായിരുന്നു ബ്രൂക്കിന്റെ പ്രസ്താവന.

എനിക്ക് ഹാരി ബ്രൂക്കിനോട് പറയാനുള്ളത്, വരുൺ ചക്രവർത്തി ലെ​ഗ് സ്പിൻ കൂടുതലായി എറിയാറില്ല. ബ്രൂക്കിനെ പുറത്താക്കിയത് ഒരു ​ഗൂ​ഗ്ലി ആയിരുന്നു. അശ്വിൻ തന്റെ യുട്യൂബ് ചാനലിൽ പ്രതികരിച്ചത് ഇങ്ങനെആദ്യ ട്വന്റി 20യിൽ ലെ​ഗ് സ്റ്റമ്പിന് നേരെ നിന്നാണ് ബ്രൂക്ക് ബാറ്റ് ചെയ്തത്.

വരുണിന്റെ പന്ത് മനസിലാക്കാൻ ബ്രൂക്കിന് സാധിച്ചില്ല. രണ്ടാം മത്സരത്തിൽ സ്റ്റമ്പ് കവർ ചെയ്താണ് ബ്രൂക്ക് ബാറ്റ് ചെയ്തത്. ഇത്തവണ വരുണിന്റെ ​ഗൂ​ഗ്ലി മനസിലാക്കാതെ വീണ്ടും വിക്കറ്റ് നഷ്ടപ്പെടുത്തി. അശ്വിൻ ചൂണ്ടിക്കാട്ടി.ഒന്നാം ട്വന്റി 20 മത്സരത്തിന് ശേഷമാണ് ഹാരി ബ്രൂക്ക് മഞ്ഞ് പരാജയത്തിന് കാരണമായെന്ന് പ്രതികരിച്ചത്.

കൊൽക്കത്തയിൽ ഇം​ഗ്ലണ്ട് പരാജയപ്പെട്ടത് കനത്ത മഞ്ഞ് മൂലമാണെന്നും ചെന്നൈയിൽ ഈ പ്രശ്നം ഉണ്ടാകില്ലെന്നുമായിരുന്നു ബ്രൂക്കിന്റെ പ്രതികരണം. മഞ്ഞുള്ളപ്പോൾ സ്പിന്നിനെ കളിക്കുക പ്രയാസമാണെന്നും താൻ സ്പിന്നർമാരെ ആക്രമിച്ച് കളിക്കാൻ ഇഷ്ടപ്പെടുന്നുവെന്നും ബ്രൂക്ക് വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *