കോഴിക്കോട്: 2025-ലെ ശ്രാവസ്തി കവിതാപുരസ്‌കാരത്തിന് ശ്രീകുമാര്‍ കരിയാട് അര്‍ഹനായി. അദ്ദേഹത്തിന്റെ ശതതന്ത്രികളുള്ള പ്രതികാരം എന്ന കവിതാസമാഹാരത്തിനാണ് പുരസ്‌കാരം. 25000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.പ്രൊഫസര്‍ എന്‍. അജയകുമാര്‍ അധ്യക്ഷനും കവി പി.എന്‍. ഗോപീകൃഷ്ണന്‍, നിരൂപകയും അധ്യാപികയുമായ ഡോ. അനു പാപ്പച്ചന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് അവാര്‍ഡിനായി കൃതി തിരഞ്ഞെടുത്തത്. ലോഗോസ് ബുക്‌സാണ് ഈ പുസ്തകത്തിന്റെ പ്രസാധകര്‍.

ശങ്കരാചാര്യ സംസ്‌കൃതസര്‍വകലാശാല, കൊയിലാണ്ടി പ്രാദേശികകേന്ദ്രത്തിലെ മലയാളവിഭാഗം, മലയാളവിഭാഗത്തിലെ അധ്യാപകനും ചിന്തകനുമായിരുന്ന ഡോ. പ്രദീപന്‍ പാമ്പിരികുന്നിന്റെ സ്മരണാര്‍ത്ഥം നല്‍കുന്ന പുരസ്‌കാരമാണിത്. 2022, 2023, 2024 വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച മലയാളകവിതാസമാഹാരങ്ങളില്‍നിന്നാണ് പുരസ്‌കാരത്തിന് അര്‍ഹമായ കൃതി തിരഞ്ഞെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *