പാരിസ്: മകളെ കാണാൻ പിതാവിനെ പോലെയാണെന്ന് അധിക്ഷേപിച്ച് ഭക്ഷണം കൊടുക്കാതെ പട്ടിണിക്കിട്ട് കൊലപ്പെടുത്തി അമ്മ. ഫ്രാൻസിലാണ് ദാരുണമായ സംഭവം നടന്നത്. സാൻഡ്രിൻ പിസ്സാര എന്ന 54കാരിയാണ് മകളെ കാണാൻ പിതാവിനെപോലെയുണ്ടെന്ന് അധിക്ഷേപിച്ച് പട്ടിണികിട്ട് കൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രതിക്ക് ഫ്രഞ്ച് കോടതി 20 വർഷത്തെ തടവ് ശിക്ഷ വിധിച്ചു.
2020 ഓഗസ്റ്റിലാണ് അമാൻഡിൻ എന്ന 13കാരിയെ അമ്മ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയത്”ആഴ്ചകളോളമാണ് 13കാരിയായ മകളെ അമ്മ പിസ്സാര ജനാലകളില്ലാത്ത മുറിക്കുള്ളിൽ ഭക്ഷണം കൊടുക്കാതെ തളച്ചിട്ടത്.
മരിക്കുന്ന സമയത്ത് അമാൻഡിന് വെറും 28 കിലോ മാത്രമായിരുന്നു ഭാരം ഉണ്ടായിരുന്നത്. കൊഴിഞ്ഞുപോയ പല്ലുകളോടൊപ്പം അവളുടെ മുഖവും വീർത്തിരുന്നു. അണുബാധയേറ്റ മുറിവുകൾ അവളുടെ ശരീരത്തിൽ കാണാമായിരുന്നു.
ഭാരം, പേശി എന്നിവ കുറഞ്ഞ് ജീവൻ നഷ്ടമാകുന്ന അവസ്ഥയിലേക്ക് ആ 13കാരി എത്തപ്പെട്ടു. മകൾക്ക് ഈറ്റിംഗ് ഡിസോർഡർ ഉണ്ട്. ഒരു കഷ്ണം പഞ്ചസാരയെടുത്ത് വിഴുങ്ങുകയും, പഴവർഗ്ഗങ്ങളും, ഉയർന്ന തോതിൽ പ്രോട്ടീൻ അടങ്ങിയ പാനീയങ്ങളും കുടിക്കുകയും ചെയ്തതിന്”പിന്നാലെ മകൾക്ക് ഛർദി വന്നു.
തുടർന്ന് ശ്വാസംതുടർന്ന് ശ്വാസം നിലക്കുകയായിരുന്നുവെന്നുമാണ് സംഭവത്തിൽ പിസ്സാര ആദ്യം നൽകിയ മൊഴി.”