ഇന്ത്യ-ഇംഗ്ലണ്ട് ടി 20 പരമ്പരയിലെ മൂന്നാം ടി20 മത്സരത്തിൽ കൂടുതൽ ഡോട്ട് ബോളുകൾ കളിച്ചതിന് ഹാർദിക് പാണ്ഡ്യയെ വിമർശിച്ച് മുൻ ഇന്ത്യൻ താരം പാർത്ഥിവ് പട്ടേലും ഇംഗ്ലണ്ട് മുൻ താരം കെവിൻ പീറ്റേഴ്സണും. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യയുടെ രക്ഷകനായ തിലകിൻ്റെ പുറത്താകലിന് ശേഷം, ഹാർദിക്, വാഷിംഗ്ടൺ സുന്ദർ, അക്‌സർ പട്ടേൽ എന്നിവർ ബൗണ്ടറികൾ കണ്ടെത്തുന്നതിലും സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നതിൽ പരാജയപ്പെട്ടതോടെയാണ് ഇന്ത്യൻ ഇന്നിങ്‌സ് സ്തംഭിച്ചത്.
ഇതിനെ മുൻ നിർത്തിയായിരുന്നു ഇരുവരുടെയും വിമർശനം.9-ാം ഓവറിനും 16-ാം ഓവറിനുമിടയിലെ ഏഴ് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 40 റൺസ് മാത്രമാണ് ഇന്ത്യ നേടിയത്. ഈ സമയത്ത് ഹാർദിക്കും സുന്ദറിനും ടീമിനെ മുന്നോട്ട് നയിക്കാനായില്ല.
ഏഴാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങിയ അക്സർ പട്ടേലിനും രക്ഷിക്കാനായില്ല. പരിചയസമ്പന്നനായ ഓൾറൗണ്ടറായ ഹാർദിക് 35 പന്തിൽ 40 റൺസ് നേടിയെങ്കിലും ഒരു ഘട്ടത്തിൽ 24 പന്തിൽ 21 റൺസായിരുന്നു. ടി20യിൽ ബാറ്റിങ് സെറ്റ് ചെയ്യാൻ ഒരാൾക്ക് 20-25 പന്തുകൾ എടുക്കാനാകില്ലെന്നും പാർഥിവ് പറഞ്ഞു.