മോഹന്‍ലാല്‍- മേജര്‍ രവി കോമ്പോ വീണ്ടും ഒന്നിക്കുന്നു. പട്ടാളത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ഓപ്പറേഷന്റെ കഥയാണ് പദ്ധതിയിലുള്ളതെന്ന് മേജര്‍ രവി പറഞ്ഞു. ഒരു യൂട്യൂബ് ചാനലിനോടായിരുന്നു മോഹൻലാൽ നായകനാകുന്ന സിനിമയേക്കുറിച്ച് മേജര്‍ രവി വെളിപ്പെടുത്തിയത്.
പ്ലാനിങ്ങിലുണ്ട്. സര്‍പ്രൈസായിട്ടവിടെ ഇരിക്കട്ടെ. വേറെ കുറച്ച് ഘടകങ്ങള്‍ ചേരാനുണ്ട്. അത് ചേര്‍ന്നാല്‍ യാഥാര്‍ഥ്യമാവും. പട്ടാളത്തിന്റെ ബാക്ഗ്രൗണ്ടുണ്ട്, പക്ഷേ, ഒരു ഓപ്പറേഷന്റെ കഥയാണ്.
കീര്‍ത്തിചക്രയുടെ ലെവലല്ല. ഇത് വേറൊരു ലെവലാണ്. വേറൊരു കഥാപാത്രമാണ്. ഈ വര്‍ഷം ഉണ്ടാവും’, മോഹന്‍ലാലുമായി ചേര്‍ന്ന് ചിത്രം പദ്ധതിയിടുന്നുണ്ടോയെന്ന ചോദ്യത്തോട് മേജര്‍ രവി പ്രതികരിച്ചു.വരാനിരിക്കുന്ന പൃഥ്വിരാജ്- മോഹന്‍ലാല്‍ ചിത്രത്തിന്റെ ടീസര്‍ ഗംഭീരമാണെന്ന് മറ്റൊരു ചോദ്യത്തിന് ഉത്തരമായി മേജര്‍ രവി പറഞ്ഞു. പൃഥ്വിരാജ് നല്ലൊരു ക്രാഫ്റ്റ്‌സ്മാനാണ്.
ഭവ്യതകൊണ്ടാണ് പൃഥ്വിരാജ് എമ്പുരാന്‍ ചെറിയപടമാണെന്ന് പറയുന്നത്. പുതിയ തലമുറയുടെ വലിയ സംവിധായകനാണ് പൃഥ്വിരാജെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.