ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ സൗരവ് ഗാംഗുലിയെ പ്രശംസിച്ച് പാകിസ്താൻ മുൻ താരം ഷുഹൈബ് അക്തർ. 1996ലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഫ്രണ്ട്ഷിപ്പ് കപ്പിനെക്കുറിച്ചുള്ള ഗാംഗുലിയുടെ വാക്കുകളോടായിരുന്നു അക്തറിന്റെ പ്രതികരണം. ഫ്രണ്ട്ഷിപ്പ് കപ്പിന്റെ പേരിൽ മാത്രമായിരുന്നു സൗഹൃദമുള്ളതെന്നായിരുന്നു ഗാംഗുലിയുടെ വാക്കുകൾ. ഷുഹൈബ് അക്തർ 150 കിലോമീറ്റർ വേഗതയിൽ പന്തെറിയുമ്പോൾ എങ്ങനെയാണ് താരങ്ങൾ തമ്മിൽ സൗഹൃദമുണ്ടാകുകയെന്നായിരുന്നു ഗാംഗുലി ചോദിച്ചത്.
ഐസിസി ചാംപ്യൻസ് ട്രോഫിക്ക് മുമ്പായി ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ചരിത്രത്തിലെ മികച്ച പോരാട്ടങ്ങൾ ഉൾപ്പെടുത്തി ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് ഒരു ഡോക്യുമെന്ററി തയ്യറാക്കുന്നുണ്ട്. ഇതിന്റെ പ്രൊമോ വീഡിയോയിലാണ് ഗാംഗുലി ഫ്രണ്ട്ഷിപ്പ് കപ്പിലെ തന്റെ ഓർമകൾ പങ്കുവെച്ചത്.
പിന്നാലെ പാക് പേസർ തന്റെ പ്രതികരണവുമായി രംഗത്തെത്തി.ഐസിസി ചാംപ്യൻസ് ട്രോഫിക്ക് മുമ്പായി ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ചരിത്രത്തിലെ മികച്ച പോരാട്ടങ്ങൾ ഉൾപ്പെടുത്തി ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് ഒരു ഡോക്യുമെന്ററി തയ്യറാക്കുന്നുണ്ട്. ഇതിന്റെ പ്രൊമോ വീഡിയോയിലാണ് ഗാംഗുലി ഫ്രണ്ട്ഷിപ്പ് കപ്പിലെ തന്റെ ഓർമകൾ പങ്കുവെച്ചത്.
പിന്നാലെ പാക് പേസർ തന്റെ പ്രതികരണവുമായി രംഗത്തെത്തിദാദാ, താങ്കൾ വലിയൊരാളാണ്. താങ്കൾ ഇല്ലാതെ ഇന്ത്യൻ ക്രിക്കറ്റ് പൂർണമാകുന്നില്ല. അക്തർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. അതിനിടെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് പോരാട്ടങ്ങളുടെ ഐതിഹാസിക നിമിഷങ്ങൾ ഫെബ്രുവരി ഏഴ് മുതൽ പുറത്തുവിടുമെന്നാണ് നെറ്റ്ഫ്ലിക്സ് അറിയിച്ചിരിക്കുന്നത്