അവധിക്കാലം എത്താറായി. പലര്‍ക്കും ട്രിപ്പ് പോകണമെന്നും സ്ഥലങ്ങള്‍ ആസ്വദിക്കണമെന്നും ഒക്കെ ആഗ്രഹമുണ്ടാകും പക്ഷേ എത്ര ശ്രദ്ധിച്ചാലും യാത്രയ്ക്ക് പണച്ചെലവുണ്ടാകുമെന്ന് ഉറപ്പാണ്. വിചാരിച്ചതിനേക്കാള്‍ കൂടുതല്‍ പണച്ചെലവ് ഉണ്ടെന്ന് അറിയുമ്പോള്‍ പലരും ആഗ്രഹങ്ങള്‍ മാറ്റിവയ്ക്കാറാണ് പതിവ്. എന്നാല്‍ സാമ്പത്തികം ബുദ്ധിമുട്ടായതുകൊണ്ട് ഇനി ബക്കറ്റ് ലിസ്റ്റിലുള്ള സ്ഥലങ്ങളില്‍ പോകാതിരിക്കേണ്ട.
കൃത്യമായ അസൂത്രണവും ശരിയായ ടിക്കറ്റ് ബുക്കിംഗ് സമയവും മനസിലാക്കിയാല്‍ യാത്ര കുറച്ചുകൂടി എളുപ്പമാക്കാം.
ഓണ്‍ലൈന്‍ട്രാവല്‍ ബുക്കിംഗ് സൈറ്റായ Expedia വിമാന ടിക്കറ്റ് ബുക്ക് ചെയ്യാവുന്ന ദിവസങ്ങള്‍, യാത്ര ലാഭകരമാക്കുന്ന ദിവസങ്ങള്‍, യാത്രചെയ്യാന്‍ പറ്റിയ മാസങ്ങള്‍ തുടങ്ങി ചില യാത്രാ നുറുങ്ങുകള്‍ പങ്കുവയ്ക്കുകയാണ്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് ചെലവ് കുറയ്ക്കാന്‍ സഹായിക്കും .ഞായറാഴ്ച ബുക്ക് ചെയ്യുകയാണെങ്കില്‍ വിമാന ടിക്കറ്റ് വളരെ കുറഞ്ഞ ചെലവില്‍ ബുക്ക് ചെയ്യാനാകുമെന്നാണ് പറയുന്നത്.
വെള്ളിയാഴ്ചത്തെ എയര്‍ ടിക്കറ്റ് ബുക്കിംഗുമായി താരതമ്യം ചെയ്യുമ്പോള്‍ 8 ശതമാനം വരെ ലാഭമുണ്ടത്രേ. വാരാന്ത്യത്തില്‍ കിഴിവുകള്‍ ഉണ്ടായേക്കാം എന്നതാണ് ഇതിന് പിന്നിലെ കാരണം.