മലപ്പുറം: ലഹരി മാഫിയയെ തുറന്നുകാട്ടിയ യുവാവിന് മര്‍ദ്ദനമെന്ന് പരാതി. മലപ്പുറം വളാഞ്ചേരി സ്വദേശി നിസാമിനാണ് മര്‍ദ്ദനമേറ്റത്. ലഹരി മാഫിയയെക്കുറിച്ച് നിസാം വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.
നേരത്തെ ലഹരി ഉപയോഗിച്ചിരുന്ന നിസാം പിന്നീട് ലഹരി ഉപയോഗം നിര്‍ത്തുകയും ലഹരി മാഫിയക്കെതിരെ വെളിപ്പെടുത്തലുകള്‍ നടത്തുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ രാത്രി മര്‍ദ്ദനത്തിന് ഇരയായത്.
മര്‍ദ്ദനത്തില്‍ നിസാമിൻ്റെ കഴുത്തിനും കൈക്കും പരിക്കേറ്റിരുന്നു. നാട്ടുകാരനായ അന്‍സാര്‍ എന്നയാളാണ് മര്‍ദ്ദിച്ചതെന്ന് നിസാം പറഞ്ഞു. റിപ്പോര്‍ട്ടറിലൂടെ നടത്തിയ വെളിപ്പെടുത്തലുകള്‍ പരാമര്‍ശിച്ചായിരുന്നു മര്‍ദ്ദനമെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും നിസാം ആരോപിക്കുന്നു.
സംഭവത്തില്‍ വളാഞ്ചേരി പൊലീസ് കേസെടുത്തു. വെളിപ്പെടുത്തലിന് പിന്നാലെ ലഹരി മാഫിയയുടെ നിരന്തര ഭീഷണി നേരിടുന്നുണ്ടായിരുന്നു.