ന്യൂഡല്‍ഹി: ബജറ്റ് അവതരണത്തിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ സന്ദര്‍ശിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. രാഷ്ട്രപതി ഭവനിലെത്തിയ മന്ത്രിക്ക്, രാഷ്ട്രപതി ദഹി-ചീനി (തൈരും പഞ്ചസാരയും) നല്‍കി. ഭാഗ്യംകൊണ്ടുവരുമെന്ന പരമ്പരാഗത വിശ്വാസത്തിന്റെ ഭാഗമായാണ് വിജയകരമായ ബജറ്റ് അവതരണത്തിന് നിര്‍മലയ്ക്ക് രാഷ്ട്രപതി ദഹി- ചീനി നല്‍കിയത്.

ധനവകുപ്പ് സഹമന്ത്രി പങ്കജ് ചൗധരിയ്ക്കും ധനമന്ത്രാലയത്തിലെ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമൊപ്പമാണ് നിര്‍മലാ സീതാരാമന്‍ രാഷ്ഷ്ട്രപതിയെ കാണാനെത്തിയത്.

ബജറ്റിലെ പ്രധാനവശങ്ങളെ കുറിച്ച് അവര്‍ രാഷ്ട്രപതിയുമായി സംസാരിച്ചു. നിര്‍മലയുടെ എട്ടാമത്തെ കേന്ദ്രബജറ്റും മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റുമാണിത്. മധ്യവര്‍ഗത്തിനും സാധാരണക്കാര്‍ക്കും അനുകൂലമായ കൂടുതല്‍ ഇളവുകള്‍ ബജറ്റലുണ്ടാകുമെന്നാണ് പ്രതീക്ഷ

Leave a Reply

Your email address will not be published. Required fields are marked *