പൂനെ: ഇംഗ്ലണ്ടിനെതിരെ നാലാം ടി20യില്‍ ഇന്ത്യ ഉപയോഗിച്ച കണ്‍ക്കഷന്‍ സബ്‌സ്റ്റിയൂട്ടിനെ ചൊല്ലി വിവാദം കത്തുകയാണ്. ബാറ്റിംഗിനിടെ ശിവം ദുബെയുടെ തലയ്ക്ക് പന്തുകൊണ്ടതിനെ തുടര്‍ന്നാണ് പകരക്കാരനായി ഹര്‍ഷിത് 11-ാം ഓവറിന് ശേഷം പന്തെറിയാനെത്തുന്നത്.
റാണ നാല് ഓവറില്‍ 33 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ 15 റണ്‍സ് വിജയത്തില്‍ റാണ സുപ്രധാന പങ്കുവഹിച്ചെന്നും പറയാം. ഓള്‍റൗണ്ടറായ ദുബെയ്ക്ക് പകരം റാണ പന്തെറിയാനെത്തിയതാണ് പലരേയും ചൊടിപ്പിച്ചത്. മറ്റൊരു ഓള്‍റൗണ്ടറായ രമണ്‍ദീപ് സിംഗ് സ്‌ക്വാഡില്‍ ഉള്ളപ്പോഴാണ് പേസറായ റാണ വരുന്നത്. ദുബെയ്ക്ക് പകരം ഇറക്കേണ്ട ആളല്ലായിരുന്നു റാണ എന്നാണ് ഒരു പക്ഷം