ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണ് പരിക്ക്. ഇംഗ്ലണ്ടിനെതിരായ മുംബൈ ട്വന്റി20ക്കിടെയാണ് പരുക്കേറ്റത്. താരത്തിന്റെ കൈവിരലിന് പൊട്ടലേറ്റിട്ടുണ്ട്. ജോഫ്ര ആർച്ചറുടെ പന്തു കൊണ്ടാണ് കൈവിരലിൽ പരിക്കു പറ്റിയത്. ആറാഴ്ചത്തെ വിശ്രമം വേണമെന്ന് നിർദേശം. രഞ്ജി ട്രോഫി ക്വാർട്ടറിൽ കേരളത്തിനായി കളിക്കാൻ ആവില്ല. ഐപിഎൽ ഒരുക്കങ്ങളെയും ബാധിക്കും.ഇം​ഗ്ലണ്ടിനെതിരായ പരമ്പരയിൽ സഞ്ജുവിന് കാര്യംമായി തിളങ്ങനാകാത്തത് വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു.

മുംബൈയിൽ ജോഫ്ര ആർച്ചറിന്റെ ആദ്യ പന്ത് സിക്സർ പായിച്ചാണ് സഞ്ജു തുടങ്ങിയത്. ആർച്ചറിന്റെ മൂന്നാം പന്ത് സഞ്ജുവിന്റെ ഗ്ലൗവിലാണ് കൊണ്ടത്. പിന്നീട് ഫിസിയോയുടെ സഹായം തേടിയ സഞ്ജു വിരലിൽ ബാൻഡേജ് ചുറ്റിയാണ് കളിച്ചത്.

എന്നാൽ അടുത്ത ഓവറിൽ സഞ്ജു പുറത്താവുകയും ചെയ്തു.മത്സരത്തിനിടെ പരിക്കേറ്റിട്ടും വകവെക്കാതെ സഞ്ജു ഒരു ബൗണ്ടറിയും രണ്ട് സിക്‌സും സഹിതം 16 റൺസെടുത്തിരുന്നു.ഇം​ഗ്ലണ്ട് ബാറ്റിങ്ങിനിറങ്ങിയപ്പോൾ സഞ്ജുവിന് പകരം ധ്രുവ് ജുറലാണ് വിക്കറ്റ് കീപ്പറായി ഇറങ്ങിയിരുന്നത്. പരുക്ക് ഭേദമായില്ലെങ്കിൽ ഐപിഎൽ താരത്തിന് നഷ്ടമായേക്കും. മാർച്ച് 21നാണ് ഐപിഎല്ലിന് തുടക്കമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *