കോട്ടയം: കോട്ടയം പാലായിൽ അമ്മായിമ്മയ്ക്ക് നേരെ മരുമകൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തി. അമ്മായിമ്മയും മരുമകനും മരിച്ചു. അന്ത്യാളം സ്വദേശി നിർമല (60) മരുമകൻ മനോജ് (42) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് മനോജ് നിർമ്മലയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്.
പൊള്ളലേറ്റ രണ്ട് പേരും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാരുന്നു. ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിച്ചത്. കുടുംബവഴക്കിനെ തുടർന്നാണ് ആക്രമണം ഉണ്ടായതെന്ന് പൊലീസ് പറയുന്നു.