മലയാള സിനിമയിൽ ചിരിച്ചും ചിന്തിപ്പിച്ചും കരയിച്ചും നിറയുന്ന മുഖങ്ങൾ നിരവധിയുണ്ട്. അവരിൽ ചിലർ മരിച്ചാലും അവർ ബാക്കിയാക്കിയ ഓർമ്മകൾ പ്രേക്ഷകരുടെ കൂടെയുണ്ടാകും. നർമ മുഹൂർത്തങ്ങൾ കാണും. സിനിമാക്കാർ എല്ലാവരും കോടീശ്വരന്മാരല്ല എന്ന തത്വം പ്രശസ്തമാണ് താനും. പലരും ജീവിതത്തിന്റെ കഷ്ടപ്പാടുകൾ താണ്ടുമ്പോൾ, ഒപ്പം നിൽക്കുന്നത് താരങ്ങളാകും.
അവിടെ താരപ്പൊലിമ ഉണ്ടാവില്ല, തികഞ്ഞ മനുഷ്യസ്നേഹം മാത്രം. മമ്മൂട്ടി, ദിലീപ് തുടങ്ങിയ മനുഷ്യസ്നേഹികളുടെ കഥയുമായി വരികയാണ് അത്തരത്തിൽ കിന്നരികളുടെ തിളക്കമില്ലാത്ത താരപുത്രൻ റോബിൻ.കൊച്ചി എളമക്കരയിലാണ് റോബിനും കുടുംബവും താമസം. റോബിൻ എന്ന് പറയുന്നതിനെക്കാളും റോബിൻ വർഗീസ് എന്നോ റോബിൻ മച്ചാൻ വർഗീസ് എന്നോ പറയുന്നതാകും ആളെ മനസിലാക്കാൻ ഉചിതം.
2011ൽ കോഴിക്കോട് കാൻസർ ബാധിതനായി മരിക്കുമ്പോൾ, മച്ചാന് പ്രായം വെറും 50 വയസു മാത്രമേ ആയിരുന്നുള്ളൂ. എൽസിക്കും വർഗീസിനും രണ്ടു മക്കൾ; മകൻ റോബിനും മകൾ റിൻസിയും. മച്ചാൻ വർഗീസ് വെറും ഒരു സഹപ്രവർത്തകൻ മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവർക്ക് എന്ന് റോബിന്റെ വാക്കുകൾസൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ റോബിൻ ചില കാര്യങ്ങൾ തുറന്നു പറയുന്നുണ്ട്.
താരസംഘടന ഇപ്പോൾ പ്രസിഡന്റും സെക്രട്ടറിയും ഒന്നും സ്ഥാനം വഹിക്കാത്ത സ്വതന്ത്ര സംഘടനയായി പ്രവർത്തിച്ചു വരികയാണ്. ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ വെളിപ്പെടുത്തലുകളെ തുടർന്ന് അമ്മയുടെ ഭാരവാഹികൾ കൂട്ടത്തോടെ രാജി വച്ചിരുന്നു. എന്നാലും എല്ലാ മാസവും സംഘടനാ അംഗങ്ങളുടെ പെൻഷനും, ചികിത്സാ സഹായവും മുടങ്ങരുത് എന്ന് അമ്മയ്ക്ക് നിർബന്ധമുണ്ട്.
അതിന്റെ ഗുണഭോക്താവായിരുന്ന ഒരാളുടെ മകന്റെ വാക്കുകൾ കേൾക്കേണ്ടതുണ്ട്പ്രശസ്തമായ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുന്നവരുടെ കൂട്ടത്തിൽ മുതിർന്ന താരങ്ങളായ മമ്മൂട്ടിയും, മോഹൻലാലും, സുരേഷ് ഗോപിയും, ദിലീപുമുണ്ട്. അതേസമയം, ഒരു കൈ ചെയ്യുന്നത് മറുകൈ അറിയരുത് എന്ന നിലപാടിൽ അവർ ചെയ്തു തീർക്കുന്ന ചില കാര്യങ്ങളുണ്ട്.
അത് പലപ്പോഴും തങ്ങളുടെ വേണ്ടപ്പെട്ട സഹപ്രവർത്തകരുടെ ഇടയിലാകും. അക്കാര്യം പൊതുജനമധ്യത്തിൽ എത്തണമെങ്കിൽ, ആ പിന്തുണ സ്വീകരിച്ചവർ തന്നെ തുറന്നു പറയേണ്ടി വരും. കെ.പി.എ.സി. ലളിതയുടെ മകളുടെ വിവാഹത്തിനും മറ്റും ദിലീപ് ധനസഹായം നൽകിയ വിവരം അത്തരത്തിൽ പുറത്തറിഞ്ഞത് ലളിത തന്നെ അതേപ്പറ്റി ഒരു അഭിമുഖത്തിൽ പറഞ്ഞപ്പോൾ മാത്രമാണ്ഒരുസമയത്തു മച്ചാൻ വർഗീസിന്റെ ചികിത്സാ വേളയിലും എത്തിച്ചേർന്നത് ആ സൗഹൃദമല്ലാതെ മറ്റൊന്നുമല്ല.
താര സംഘടന എന്തിനെന്നു ചോദിക്കുന്നവർക്കുള്ള മറുപടി റോബിൻ വർഗീസിന്റെ പക്കലുണ്ട്. പിതാവ് രോഗാതുരനായി ആശുപത്രിയിൽ കിടപ്പോൾ ചെലവായത് 12 ലക്ഷം രൂപയാണ്. അന്ന് ആ തുക കെട്ടിവെക്കാൻ സഹായകമായത് താരങ്ങളും താര സംഘടനയുമാണ് എന്ന് റോബിൻ ഓർക്കുന്നു.
അന്നാളുകളിൽ 12 ലക്ഷം രൂപയ്ക്ക് ഇന്നത്തേതിനേക്കാൾ മൂല്യമുണ്ട്മമ്മുക്കയും ദിലീപേട്ടനും സഹായിച്ചിട്ടുണ്ട്. സംഘടന എന്തിന്, എന്ത് ചെയ്യുന്നു എന്ന് അറിയണമെങ്കിൽ റോബിന്റെ വാക്കുകൾ ധാരാളം.
ഒരിക്കൽ വളരെ അത്യാവശ്യമായി വന്ന രണ്ടരലക്ഷം രൂപയുടെ ആശുപത്രി ബിൽ അടച്ചത് നടൻ ദിലീപ് ആണെന്ന് റോബിൻ വർഗീസ്. തീർത്തും അപ്രതീക്ഷിതമായിരുന്നു ദിലീപിന്റെ സഹായം. അവർ ചെയ്തു തന്നെ കാര്യങ്ങൾ മറക്കാനാവില്ല അല്ലെങ്കിൽ മറക്കാൻ പാടില്ല എന്ന് റോബിൻ