പത്തനംതിട്ടയിൽ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ സംഘത്തിന് നേരെയുണ്ടായ പൊലീസിന്റെ ക്രൂര മർദനത്തിൽ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി തുടങ്ങി. മർദിച്ച എസ്ഐക്ക് സ്ഥലം മാറ്റം. എസ് ഐ എസ്. ജിനുവിനാണ് സ്ഥലംമാറ്റം. എസ്പി ഓഫീസിലേക്കാണ് മാറ്റം.

തുടർനടപടി ഡിഐജി തീരുമാനിക്കും. എസ് ഐ ജിനു അടക്കമുള്ള പോലീസ് സംഘമാണ് റോഡിൽനിന്നവരെ ആകാരണമായി മർദിച്ചത്.സ്ത്രീകൾക്ക് ഉൾപ്പടെയുള്ളവർക്ക് ഗുരുതര പരുക്കേറ്റിരുന്നു. പൊലീസ് അതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. മർദനമേറ്റവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിരുന്നു. വിവാഹറിസപ്ഷൻ കഴിഞ്ഞ് മടങ്ങിയ കോട്ടയം സ്വദേശികൾക്കാണ് ഇന്നലെ രാത്രി പൊലീസിന്റെ മർദനമേറ്റത്.

പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം വിശ്രമത്തിനായി വാഹനം നിർത്തിയപ്പോഴാണ് പൊലീസ് ലാത്തി വീശിയത്.

മർദ്ദനത്തിൽ വിവാഹസംഘത്തിലുണ്ടായിരുന്നവർക്ക് തലയ്ക്കും കൈയ്ക്കും തോളിനും പരുക്കേറ്റു. അതിക്രമത്തിൽ പൊലീസിന് വീഴ്ചയുണ്ടായെന്നാണ് സ്പെഷ്യൽ ബ്രാഞ്ച്പത്തനംതിട്ട ജനറൽ ആശുപത്രിയിൽ dysp നന്ദകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് പരുക്കേറ്റവരുടെ മൊഴിയെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *