നാസിക്: ദമ്പതികൾ തമ്മിലുള്ള തർക്കം അക്രമാസക്തമായതിനെ തുടർന്ന് ഭാര്യയെ കോടാലിയും കുക്കറിന്റെ ലിഡും ഉപയോഗിച്ച് അതിക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി ഭർത്താവ്. തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. ഭര്‍ത്താവിന്റെ എതിർപ്പിന് വിരുദ്ധമായി തങ്ങളുടെ പെൺമക്കളില്‍ ഒരാളെ വിവാഹം കഴിച്ചതിനെ തുടർന്നാണ് ദമ്പതികൾ തമ്മിൽ വഴക്കുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

3 പെണ്‍മക്കളും ഒരു മകനുമാണ് ദമ്പതികള്‍ക്ക് ഉണ്ടായിരുന്നത്. പരിക്കേറ്റ സവിത ശത്രുഗുൺ ഗോർ ഭർത്താവിനും മകനുമൊപ്പമാണ് വാടകയ്ക്ക് താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.

മൂന്ന് പെൺമക്കളും വിവാഹിതരാണ്. ഇതില്‍ ഒരു മകള്‍ വീട്ടുകാരുടെ എതിർപ്പിന് വിരുദ്ധമായി വിവാഹം കഴിച്ചതാണ് ഇവർക്കിടയിൽ ഭിന്നതയിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

ക്രൂരമായ മര്‍ദനത്തിനു ശേഷം മകൾ മുക്ത ലായിക്ക് വീട്ടിലെത്തിയപ്പോഴാണ് അമ്മയ്ക്ക് പരിക്കേറ്റതും കട്ടിലിൽ രക്തത്തിൽ കുതിർന്ന നിലയിൽ കിടക്കുന്നതും കണ്ടത്.ഗംഗാപൂർ പോലീസ് സ്‌റ്റേഷനിൽ വിവരമറിയിച്ചപ്പോൾ സീനിയർ പോലീസ് ഇൻസ്‌പെക്ടർ സുശീൽ ജുംഡെ, പോലീസ് ഇൻസ്‌പെക്ടർ ജഗ്‌വേദ് സിംഗ് രജ്പുത് എന്നിവർ ചേർന്ന് അവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അവിടെ വെച്ചാണ് സ്ത്രീ മരിച്ചതായി ഡോക്ടര്‍ അറിയിച്ചത്.

മകൾ മുക്തയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അച്ഛനെതിരെ ഗംഗാപൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. പ്രതി ഇപ്പോഴും ഒളിവില്‍ തുടരുകയാണ്. ഒളിവിൽപ്പോയ പ്രതിയ്ക്കായി ഡോക്ടര്‍ ഇപ്പോഴും തെരച്ചില്‍ നടത്തി വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *