ഇടുക്കി: മറയൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മറയൂർ ചമ്പക്കാട്ടിൽ വിമൽ (57) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ചിന്നാർ വന്യജീവി സങ്കേതത്തിനുളളിൽ വെച്ചാണ് സംഭവം.

മലപ്പുറം നിലമ്പൂരിലും കാട്ടാന ആക്രമണമുണ്ടായി. കരുളായി അത്തിക്കാപ്പ് സ്വദേശി അലവിയുടെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. വൻ നാശനഷ്ടങ്ങളാണ് കട്ടാന ഉണ്ടാക്കിയത്. സൗരോര്‍ജവേലി തകര്‍ത്താണ് ആന കരുളായിയിലെ ജനവാസ മേഖലയിലേക്ക് എത്തിയത്.

കാട്ടാന അലവിയുടെ വീടിന് മുമ്പിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ തകർത്തു. കൃഷി നശിപ്പിച്ച ആന വീട്ടിലെ മോട്ടോറും മറ്റ് ഉപകരണങ്ങളും കിണറ്റിലേക്ക് തളളിയിടുകയും ചെയ്തു. വീടിന് സമീപത്തുണ്ടായിരുന്ന കവുങ്ങ് വീടിന് മേലേക്ക് തളളിയിട്ടതിനാൽ ഷെഡ്ഡ് തകരുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *