തിരുവനന്തപുരം; രണ്ടാം പിണറായി സർക്കാരിന്റ അവസാനത്തെ സമ്പൂർണ ബജറ്റ് ഇന്ന് നിയമസഭയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചു. വലിയ പ്രഖ്യാപനങ്ങളൊന്നും തന്നെയില്ലാതെ സംസ്ഥാനത്തെ ധനസ്ഥിതി വെച്ചുകൊണ്ടുള്ള പ്രായോഗിക ബജറ്റാണ് ഇത്താത്തവണയെന്നാണ് വിലയിരുത്തൽ.

ബജറ്റ് ഒറ്റനോട്ടത്തിൽ:

1 സര്‍വ്വീസ് പെന്‍ഷന്‍ പരിഷ്കരണ കുടിശ്ശികയുടെ അവസാന ഗഡുവായ 600 കോടി രൂപ ഫെബ്രുവരിയില്‍ വിതരണം ചെയ്യും.
2 ജീവനക്കാരുടെ ശമ്പള പരിഷ്കരണ കുടിശ്ശികയുടെ രണ്ടു ഗഡു ഈ സാമ്പത്തിക വര്‍ഷം തന്നെ അനുവദിക്കും. അവ പി.എഫില്‍ ലയിപ്പിക്കും
3 ഡി.എ കുടിശ്ശികയുടെ രണ്ട് ഗഡുക്കളുടെ ലോക്ക് ഇന്‍ പീരിയഡ് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഒഴിവാക്കി നല്‍കുന്നു.
4 സംസ്ഥാനത്തെ ദിവസവേതന കരാര്‍ ജീവനക്കാരുടെ വേതനം 5 ശതമാനം വര്‍ദ്ധിപ്പിക്കും
5 സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ഭവന നിര്‍മ്മാണ വായ്പാ പദ്ധതി ശക്തിപ്പെടുത്തും. ബാങ്ക് / ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പയ്ക്ക് 2 ശതമാനം പലിശയിളവ് നല്‍കും.ഇതിനായി 50 കോടി രൂപ വകയിരുത്തി.
6 സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ക്ഷാമബത്ത/ക്ഷാമാശ്വാസം 2025 ഏപ്രില്‍ മാസം നല്‍കും.
7 പങ്കാളിത്ത പെന്‍ഷന് പകരം അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി 2025-26 ല്‍ നടപ്പിലാക്കും.
8 വയനാട് പുനരധിവാസത്തിന് 750 കോടി രൂപയുടെ പദ്ധതി
തിരുവന്തപുരം മെട്രോ റെയിലിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 2025-26 ല്‍ തുടക്കമാകും.
9 ലൈഫ് മിഷന്റെ ഭാഗമായി ഗ്രാമീണ മേഖലയില്‍ 1 ലക്ഷം വ്യക്തിഗത ഭവനങ്ങളും 19 ഭവന സമുച്ചയങ്ങളും നിർമ്മിക്കും. ഇതിനായി 1160 കോടി രൂപ.
10 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ബജറ്റ് വിഹിതം 15,980.49 കോടി രൂപ. ഇത്തവണ 774.99 കോടി രൂപയുടെ വര്‍ദ്ധനവ് ഉണ്ടായി. പദ്ധതി വിഹിതം 28 ശതമാനമായി ഉയര്‍ത്തും.
11 ആരോഗ്യ മേഖലയ്ക്ക് 10431.73 കോടി രൂപ

12 കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക് 700 കോടി രൂപ
റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 4219.41 കോടി രൂപ.
13 ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് സ്ഥിരം ക്യാമ്പസിന് 212 കോടി.
കേരളത്തില്‍ ജി.പി.യു ക്ലസ്റ്റര്‍ സ്ഥാപിക്കുന്നതിന് സ്റ്റാര്‍ട്ടപ്പ് മിഷന് 10 കോടി
14 കൊല്ലം ഐ.ടി പാര്‍ക്കിന്റെ ആദ്യ ഘട്ടം 2025-26 ല്‍ പൂര്‍ത്തിയാക്കും
കൊട്ടാരക്കരയില്‍ പുതിയ ഐ.ടി പാര്‍ക്ക്
15 ഏജന്റിക് ഹാക്കത്തോണ്‍ സംഘാടനത്തിന് 1 കോടി രൂപ.
സംസ്ഥാന മാധ്യമ അവാര്‍ഡ് തുകകള്‍ ഇരട്ടിയാക്കി.
16 കോവളം, മൂന്നാര്‍, കുമരകം, ഫോര്‍ട്ട് കൊച്ചി മേഖലകളിലെ ഒഴിഞ്ഞുകിടക്കുന്ന വീടുകളെ പ്രയോജനപ്പെടുത്തി ടൂറിസം വികസനത്തിന് കെ-ഹോംസ് പദ്ധതി. പ്രാരംഭ ചെലവുകള്‍ക്ക് 5 കോടി
17 കോ വര്‍ക്കിംഗ് സ്പേസുകള്‍ നിര്‍മ്മിക്കാന്‍ വായ്പാ പദ്ധതിയ്ക്ക് പലിശ സബ്സിഡി നല്‍കാന്‍ 10 കോടി’കാലാവധി കഴിഞ്ഞ സര്‍ക്കാര്‍ വാഹനങ്ങള്‍ മാറ്റി വാങ്ങാന്‍ 100 കോടി രൂപ
18 വിളപരിപാലനത്തിന് 535.90 കോടി രൂപ
വിലക്കയറ്റം തടയാന്‍ വിപണി ഇടപെടലുകള്‍ക്ക് 2063 കോടി
19 കേര പദ്ധതിയ്ക്ക് 100 കോടി രൂപ
20 നെല്‍കൃഷി വികസനത്തിന് 150 കോടി രൂപ
21 നാളീകേര വികസനത്തിന് 73 കോടി രൂപ

22 ഫാക്ടറി സ്ഥാപിക്കാന്‍ 5 കോടി രൂപ
23 പുനര്‍ഗേഹം പദ്ധതിയ്ക്ക് 60 കോടി രൂപ
24 2.36 ലക്ഷം മത്സ്യത്തൊഴിലാളികള്‍ക്ക് ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി
25 മത്സ്യത്തൊഴിലാളികളുടെ വീട് നവീകരണത്തിന് 10 കോടി
26 വന്യജീവി ആക്രമണം കുറയ്ക്കാന്‍ വനസംരക്ഷണ പദ്ധതിയ്ക്ക് 75 കോടി
27 കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രത്തിന് 2 കോടി
28 പെരിയാര്‍ ആനമുടി നിലമ്പൂര്‍, വയനാട് ആന സങ്കേതങ്ങള്‍ക്കായി 3.5 കോടി
29 ഗ്രാമവികസന മേഖലയ്ക്ക് 7099 കോടി രൂപയുടെ വകയിരുത്തല്‍.
30 മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അടുത്ത വര്‍ഷം 10.50 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കും.
31 പ്രധാന്‍മന്ത്രി ഗ്രാം സഡക് യോജനയ്ക്ക് സംസ്ഥാന വിഹിതമായി 80 കോടി രൂപ
32 ബ്ലോക്ക് പഞ്ചായത്തുകളില്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ – 2 കോടി രൂപ
അതിദരിദ്രരില്ലാത്ത കേരളം പദ്ധതിയ്ക്ക്


33 മണ്ണ് ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് 77.99 കോടി
34 മൃഗസംരക്ഷണ മേഖലയ്ക്ക് 317.9 കോടി രൂപ
35 ക്ഷീരവികസനത്തിന് 120.93 കോടി രൂപ
36 130 കോടിരൂപ ചെലവില്‍ കണ്ണൂര്‍ ധര്‍മ്മടം മണ്ഡലത്തില്‍ ഗ്ലോബല്‍ ഡയറി വില്ലേജ്
37 തീരദേശമേഖലയുടെ സമഗ്ര വികസനത്തിന് 100 കോടി രൂപയുടെ പ്രത്യേക പാക്കേജ്
38 കൊല്ലം നീണ്ടകരയില്‍ വലനിര്‍മ്മാണ ഫാക്ടറി സ്ഥാപിക്കാന്‍ 5 കോടി രൂപ
പുനര്‍ഗേഹം പദ്ധതിയ്ക്ക് 60 കോടി രൂപ

39 പ്രധാന്‍മന്ത്രി ഗ്രാം സഡക് യോജനയ്ക്ക് സംസ്ഥാന വിഹിതമായി 80 കോടി രൂപ
40 ബ്ലോക്ക് പഞ്ചായത്തുകളില്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ – 2 കോടി രൂപ
41 അതിദരിദ്രരില്ലാത്ത കേരളം പദ്ധതിയ്ക്ക് ഗ്യാപ് ഫണ്ടായി 60 കോടി രൂപ. നടപ്പുവര്‍ഷത്തേക്കാള്‍ 10 കോടി അധികം. ഇനി ദരിദ്രമുക്തരാക്കേണ്ടത് 11,814 കുടുംബങ്ങളെ.
42 മെട്രോപൊളിറ്റന്‍ നഗരവികസനത്തിന് കൗണ്‍സില്‍ രൂപീകരിക്കും.
43 ഗ്രാമീണ ഉപജീവന മിഷന്‍ പദ്ധതികള്‍ക്ക് സംസ്ഥാനവിഹിതം 56 കോടി രൂപ.
44 കുടുംബശ്രീ മിഷന് 270 കോടി രൂപ
45 വയനാട് പാക്കേജിന് 85 കോടി രൂപ.
46 ജലസേചനം, വെള്ളപ്പൊക്ക നിയന്ത്രണം, തീരദേശ സംരക്ഷണം എന്നീ പ്രവര്‍ത്തനങ്ങള്‍ക്ക് 610 കോടി
47 അരൂര്‍ മേഖലയില്‍ വേമ്പനാട്ട് കായലിന്റെ ആഴം കൂട്ടാന്‍ 10 കോടി രൂപ
48 കുട്ടനാട്ടിലെ വെള്ളപ്പൊക്ക നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 57 കോടി രൂപ
49 ഊര്‍ജ്ജ മേഖലയ്ക്ക് 1157 കോടി രൂപയുടെ വകയിരുത്തല്‍
50 വൈദ്യുതി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ പമ്പ്സ് & സ്റ്റോറേജ് പദ്ധതിയ്ക്ക് 100 കോടി രൂപ

51 വിദൂര ആദിവാസി ഗ്രാമങ്ങളുടെ വൈദ്യുതീകരണത്തിന് 5 കോടി രൂപ
52 പട്ടികവര്‍ഗ്ഗ / ഗോത്ര നഗറുകളില്‍ സൗരോര്‍ജ്ജ പാനല്‍ സ്ഥാപിക്കാന്‍ 5 കോടി രൂപ
53 വ്യവസായ മേഖലയ്ക്ക് ആകെ 1831.36 കോടി രൂപയുടെ വകയിരുത്തല്‍
54 ചെറുകിട വ്യവസായ മേഖലയ്ക്ക് 254.93 കോടി രൂപ നീക്കിവെച്ചു
55 വയനാട് ക്ലൈമറ്റ് സ്മാര്‍ട്ട് കോഫി – പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 3 കോടി രൂപ
56 വാണിജ്യമേഖലയുടെ വികസനത്തിന് 7 കോടി രൂപ
57 കരകൗശല വ്യവസായ മേഖലയ്ക്ക് 4.11 കോടി രൂപ
58 കൈത്തറി യന്ത്രത്തറി മേഖലയ്ക്ക് ആകെ 56.89 കോടി രൂപ
59 ഹാന്റെക്സിന് പുതിയ പുനരുജ്ജീവന പദ്ധതി. 20 കോടി രൂപ നീക്കിവെച്ചു.
60 കൈത്തറി സഹകരണ സംഘങ്ങളുടെ പുനരുദ്ധാരണത്തിന് 3 കോടി രൂപ
61 കയര്‍ മേഖലയ്ക്കാകെ 107.64 കോടി രൂപ
62 കശുവണ്ടി മേഖല പുനരുജ്ജീവന ഫണ്ടായി 30 കോടി രൂപ
63. കശുവണ്ടി ഉല്‍പ്പാദന വൈവിദ്ധ്യവല്‍ക്കരണത്തിന്

Leave a Reply

Your email address will not be published. Required fields are marked *