പ്രകമ്പനങ്ങളില്‍ ആശങ്കയിലായി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍. രാവിലെ 5.40ന് ഡല്‍യിയിലാണ് 4 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂകമ്പം ഉണ്ടായത്. കെട്ടിടങ്ങള്‍ ശക്തിയായി കുലുങ്ങിയതോടെ ജനങ്ങള്‍ ഇറങ്ങിയോടി.

നഗരഹൃദയത്തിലെ ധൗല കുവ ആയിരുന്നു പ്രഭല കേന്ദ്രം. യമൂന നദിയുടെ തീരപ്രരദേശങ്ങളിലെല്ലാം സാമാന്യം നല്ല രീതിയില്‍ പ്രകമ്പനം അനുഭവപ്പെട്ടു.

മണിക്കൂറിന് ശേഷം ബിഹാറിലെ സിവാനില്‍ 4 തീവ്രതയുള്ള പ്രകമ്പനമുണ്ടായി. എട്ടരയോടെ ഒഡിഷയിലെ പുരിയിലും ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

എവിടെയും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തുടര്‍ ചലനങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും ജനങ്ങള്‍ജാഗ്രതപാലിക്കണമെന്നും എല്ലാവരും ശാന്തരായിരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *