മാര്‍ക്കോ’യിലൂടെ ദേശീയതലത്തില്‍ താരമായി മാറിയ ഉണ്ണി മുകുന്ദനെക്കുറിച്ച് ‘ഗെറ്റ് സെറ്റ് ബേബി’ സിനിമയുടെ കോ–പ്രൊഡ്യൂസര്‍ സാം ജോര്‍ജ് എബ്രഹാം പങ്കുവച്ച കുറിപ്പ് തരംഗമാകുന്നു. ഈ സിനിമയെക്കുറിച്ച് ആലോചിച്ചപ്പോള്‍ ‘ഉണ്ണി മുകുന്ദനെ വച്ച് ആരെങ്കിലും സിനിമയെടുക്കുമോ’ എന്ന് പലരും തന്നോട് ചോദിച്ചെന്ന് സാം വെളിപ്പെടുത്തുന്നു. ‘
ഉണ്ണിയുടെ രാഷ്ട്രീയം ശരിയല്ല, അത് സിനിമയെ ബാധിക്കും’ എന്നായിരുന്നു ചിലരുടെ നിലപാട്. ഉണ്ണിയുടെ പെരുമാറ്റരീതികളെ വിമര്‍ശിച്ചവരുമുണ്ടായിരുന്നു.പക്ഷേ ‘ഗെറ്റ് സെറ്റ് ബേബി’യുടെ ചിത്രീകരണത്തിനിടെ തനിക്കുണ്ടായത് തികച്ചും വ്യത്യസ്തമായ അനുഭവമാണെന്ന് സാം ജോര്‍ജ് പറയുന്നു.
എല്ലാവരെയും ചേര്‍ത്തുപിടിക്കുന്ന നല്ലൊരു സുഹൃത്തായാണ് ഉണ്ണിയെ തനിക്ക് കാണാന്‍ കഴിഞ്ഞത്. നമ്മുടെ അടുത്ത വീട്ടിലെ പയ്യന്‍ എന്നൊരു ഫീലും സ്വാതന്ത്ര്യവും തോന്നുന്ന ഡൗണ്‍ ടു എര്‍ത്ത് മനുഷ്യന്‍ ആയി മാത്രമേ അയാളെ കണ്ടിട്ടുള്ളുവെന്നും സാം തുറന്നുപറഞ്ഞു.