കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ സ്റ്റേജില്‍ നിന്ന് വീണ് വിശ്രമത്തിൽ കഴിയുന്ന ഉമാ തോമസ് എംഎൽ‌എയെ സന്ദർശിച്ച് നടൻ മോഹൻലാൽ.അപകടവാർത്ത അറിഞ്ഞപ്പോൾ തൊട്ട് അദ്ദേഹം എന്റെ ആരോഗ്യ വിവരങ്ങൾ അന്വേഷിക്കുന്നുണ്ടായിരുന്നു.

സ്നേഹത്തോടെ ചേർത്ത് പിടിച്ച് ഞങ്ങളെ ആശ്വസിപ്പിച്ചത് വാക്കിനുമപ്പുറത്തുള്ള അനുഭവമായി എന്നും ഉമാ തോമസ് പറഞ്ഞു. ഒപ്പം മോഹൻലാലിന് നന്ദിയും ഉമാ തോമസ് അറിയിച്ചു.മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ ഇന്ന് എന്നെ വീട്ടിലെത്തി സന്ദർശിച്ചതിൽ അത്യന്തം സന്തോഷം.

സത്യൻ അന്തിക്കാടിന്റെ ഹൃദയപൂർവ്വം സിനിമാ ലൊക്കേഷനിൽ നിന്നാണ് അദ്ദേഹം ആന്റണി പെരുമ്പാവൂരിന്റെ ഒപ്പം പാലാരിവട്ടത്തെ വസതിയിൽ എത്തി ചേർന്നത്.. ആത്മാർത്ഥതയോടെ സമയം കണ്ടെത്തി, സ്നേഹത്തോടെ ചേർത്ത് പിടിച്ച് ഞങ്ങളെ ആശ്വസിപ്പിച്ചത് വാക്കിനുമപ്പുറത്തുള്ള അനുഭവമായി. ലാലേട്ടന് ഹൃദയം നിറഞ്ഞ നന്ദി

Leave a Reply

Your email address will not be published. Required fields are marked *