“മിഡിൽ ഈസ്റ്റിലെയും നോർത്ത് ആഫ്രിക്കയിലെയും മുൻനിര ലോ കോസ്റ്റ് കാരിയറായ എയർ അറേബ്യ, കമ്പനിയുടെ മുഴുവൻ നെറ്റ്വർക്കിലുമുള്ള 500,000 സീറ്റുകളിൽ ഡിസ്‌കൗണ്ട് ഓഫറുകളോടെ ‘സൂപ്പർ സീറ്റ് സെയിൽ’ എന്ന അസാധാരണ ഏർളി ബേർഡ് പ്രമോഷൻ അവതരിപ്പിച്ചിരിക്കുന്നു.
ഈ പ്രമോഷനിൽ ഇന്ത്യയിൽ നിന്ന് യുണൈറ്റഡ് അറബ് എമിറേറ്റുകളിലെ ഷാർജ, അബുദാബി, റാസൽ ഖൈമ എന്നീ മൂന്ന് വിമാനത്താവളങ്ങളിലേക്കുമുള്ള നോൺ-സ്റ്റോപ്പ് ഫ്‌ളൈറ്റുകൾക്കു പുറമേ മിലൻ, വിയന്ന, കെയ്‌റോ, ക്രാക്കോവ്, ഏഥൻസ്, മോസ്‌കോ, ബാകു, റ്റ്ബിലിസി, നെയ്‌റോബി തുടങ്ങിയ വിവിധ ഡസ്റ്റിനേഷനുകളും ഉൾപ്പെടുന്നു. ഒരു വശത്തേക്ക് 5,914 രൂപ മുതൽ റെയ്റ്റിലുള്ള ടിക്കറ്റുകൾക്ക് ഏർളി ബേർഡ് പ്രമോഷൻ ലഭിക്കുന്നതാണ്.
ഈ ഏർളി ബേർഡ് ഓഫറിൽ 2025 ഫെബ്രുവരി 17 മുതൽ മാർച്ച് രണ്ട് വരെയുള്ള തീയതികളിൽ, 2025 സെപ്റ്റംബർ ഒന്ന് മുതൽ 2026 മാർച്ച് 28 വരെയുള്ള യാത്രകൾക്കായി ബുക്കിംഗ് ലഭ്യമാണ്.””5,914 രൂപയുടെ ടിക്കറ്റ് വിൽപ്പനയിൽ മുംബൈ, ഡൽഹി, അഹമ്മദാബാദ്, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, കൊൽക്കത്ത, ജയ്പൂർ, നാഗ്പൂർ, ഗോവ, തിരുവനന്തപുരം, കൊച്ചി, കോയമ്പത്തൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ഷാർജ, അബുദാബി, റാസൽഖൈമ എന്നിവിടങ്ങളിലേക്കുള്ള നോൺസ്റ്റോപ്പ് ഫ്‌ളൈറ്റുകളെല്ലാം ഉൾപ്പെടുന്നു.
യുഎഇ, മൊറോക്കോ, ഈജിപ്ത് എന്നിവിടങ്ങളിലെ അഞ്ച് സ്ട്രാറ്റജിക് ഹബ്ബുകളിൽ നിന്ന് ഏകദേശം 200 റൂട്ടുകളിൽ സർവീസ് നടത്തുന്ന എയർ അറേബ്യ, വ്യോമയാന രംഗത്തെ ഒരു മുൻനിര പ്ലെയർ എന്ന നിലയിൽ അതിന്റെ സ്ഥാനം ഉറപ്പിക്കുന്നത് തുടരുന്നു.”