രഞ്ജി ട്രോഫി ചരിത്രത്തിലാദ്യമായി ഫൈനൽ കളിക്കുന്ന കേരളം വിദർഭയ്ക്കെതിരെ നാളെയിറങ്ങുന്നത് അവരുടെ ഹോം ഗ്രൗണ്ടായ നാഗ്പൂർ സ്റ്റേഡിയത്തിലാണ്. സെമി ഫൈനലിൽ ഗുജറാത്തിനെ നേരിട്ടതും അവരുടെ ഹോം ഗ്രൗണ്ടായ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലായിരുന്നു. എന്നാൽ ഗുജറാത്തിനെ നേരിട്ടതിൽ നിന്ന് വ്യത്യസ്തമായി ഒരു ബോണസ് പോയിന്റ് ഇക്കുറി കേരളത്തിനുണ്ട്. സ്വന്തം ഗ്രൗണ്ടല്ലെങ്കിൽ കൂടി ഈ ഗ്രൗണ്ട് കേരളത്തിന്റെ ഭാഗ്യ ഗ്രൗണ്ട് കൂടിയാണ്.
ഈ വേദിയില്‍ 2003നുശേഷം കളിച്ച ഒരു മത്സരത്തില്‍ പോലും കേരളം തോറ്റിട്ടില്ലെന്നതാണ് ഈ ഗ്രൗണ്ടിനെ കേരളത്തിന്‍റെ ഭാഗ്യ ഗ്രൗണ്ടാക്കുന്നത്. 2003നുശേഷം ഈ ഗ്രൗണ്ടില്‍ നാല് കളികളാണ് കേരളം കളിച്ചത്. രണ്ടെണ്ണം കേരളം ജയിച്ചപ്പോൾ ഒരു കളി സമനിലയായി.
2002ലും 2007ലുമായിരുന്നു കേരളം ഇവിടെ ജയിച്ചത്. 2002ല്‍ അനന്തപദ്മനാഭന്‍റെയും ശ്രീശാന്തിന്‍റെയും ബൗളിംഗ് മികവിലാണ് കേരളം എട്ട് വിക്കറ്റിന്‍റെ വിജയം നേിയത്. 2007ല്‍ ഓഫ് സ്പിന്നര്‍ എസ് അനീഷിന്‍റെ ഒമ്പത് വിക്കറ്റ് പ്രകടനമാണ് കേരളത്തിന് ജയം നേടിത്തന്നത്. 2011 ൽ ഇരുവരും ഇവിടെ പരസ്പരം ഏറ്റുമുട്ടിയെങ്കിലും സമനിലയായി.