ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം ‘ലക്കി ഭാസ്‌കര്‍’ മൂന്ന് മാസങ്ങള്‍ക്കു മുന്‍പാണ് ഒ.ടി.ടി. റിലീസായി നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിങ് ആരംഭിച്ചത്. അതിനു മുന്‍പ് തീയേറ്ററുകളില്‍ ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടിയ ചിത്രം ആഗോളതലത്തില്‍ 110 കോടിയോളം ഗ്രോസ് കളക്ഷന്‍ നേടി ദുല്‍ഖറിന്റെ കരിയറിലെതന്നെ ഏറ്റവും വലിയ വിജയമായി മാറിയിരുന്നു.

ഇപ്പോഴിതാ ഒ.ടി.ടി. സ്ട്രീമിങ് ആരംഭിച്ച് 13 ആഴ്ചകള്‍ പിന്നിടുമ്പോഴും നെറ്റ്ഫ്‌ലിക്‌സില്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ നിലനില്‍ക്കുകയാണ് ലക്കി ഭാസ്‌കര്‍.

ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ തെന്നിന്ത്യന്‍ ചിത്രമായി ലക്കി ഭാസ്‌കര്‍ മാറിയിരിക്കുകയാണ്.”ഇന്ത്യന്‍ സിനിമയില്‍ തരംഗം സൃഷ്ടിച്ച മറ്റൊരു തെന്നിന്ത്യന്‍ ചിത്രത്തിനും സ്വന്തമാക്കാനാവാത്ത റെക്കോര്‍ഡാണ് ഈ ദുല്‍ഖര്‍ ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. വെങ്കി അറ്റ്‌ലൂരി രചിച്ച് സംവിധാനം ചെയ്ത ചിത്രം ഒ.ടി.ടിയില്‍ റിലീസ് ചെയ്ത സമയം മുതല്‍ ആഗോള തലത്തില്‍ ട്രെന്‍ഡിങ് ആയിരുന്നു.

ആ സമയത്ത് ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളില്‍ നെറ്റ്ഫ്‌ലിക്‌സ് സ്ട്രീമിങ്ങില്‍ ഒന്നാമതായി ട്രെന്‍ഡ് ചെയ്ത ഈ ചിത്രം, സിംഗപ്പൂര്‍, പാകിസ്ഥാന്‍, ബഹ്റൈന്‍, മാലിദ്വീപ്, കുവൈറ്റ് എന്നിവിടങ്ങളിലും ട്രെന്‍ഡിങ്ങില്‍ ആദ്യ പത്തില്‍ ഇടം നേടിയിരുന്നു. തീയേറ്ററുകളില്‍ പാന്‍ ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്ററായ ചിത്രത്തിന് ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലുംഅഭൂതപൂര്‍വമായ സ്വീകരണമാണ് ആഗോള തലത്തിലുള്ള പ്രേക്ഷകര്‍ നല്‍കിയത്.

തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്യുന്നത്.തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളില്‍ തീയേറ്ററില്‍ റിലീസ് ചെയ്ത ചിത്രം കേരളത്തിലും ഗള്‍ഫിലും തീയേറ്ററുകളില്‍ എത്തിച്ചത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആയിരുന്നു ബോക്‌സ് ഓഫീസ് പ്രകടനത്തിന് പുറമെ ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായുള്ള തന്റെ ഗംഭീര പ്രകടനം കൊണ്ടും ദുല്‍ഖര്‍ സല്‍മാന്‍ പ്രേക്ഷക- നിരൂപക പ്രശംസ നേടിയിരുന്നു.

ഒരു പീരീഡ് ഡ്രാമ ത്രില്ലറായി ഒരുക്കിയ ചിത്രം, 1992-ല്‍ ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നടന്ന കുപ്രസിദ്ധമായ തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.

മീനാക്ഷി ചൗധരി നായികാ വേഷം ചെയ്ത ചിത്രം സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചേര്‍ന്നാണ് നിര്‍മിച്ചത്.”

Leave a Reply

Your email address will not be published. Required fields are marked *