മലയാളസിനിമയിലെ മനുഷ്യസ്നേഹികളായ നടൻമാരാണ് മോഹൻലാലും മമ്മൂട്ടിയെന്നും വെളിപ്പെടുത്തി നടനും സംവിധായകനുമായ പി ശ്രീകുമാർ. മറ്റുളളവർ നന്നാകണം എന്ന ചിന്ത എപ്പോഴും മോഹൻലാലിനും മമ്മൂട്ടിക്കും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.
രണ്ട് പേരും സിനിമയെ കാണുന്നത് രണ്ട് തരത്തിലാണെന്നും ശ്രീകുമാർ കൂട്ടിച്ചേർത്തു.മലയാളത്തിന്റെ അനശ്വര നടനായിരുന്നു പ്രേം നസീർ. അദ്ദേഹത്തോട് അടുത്ത് ഇടപഴകാനും ഒരുമിച്ച് അഭിനയിക്കാനും ഭാഗ്യം കിട്ടിയിട്ടുണ്ട്. ചെറിയപ്രായത്തിൽ അറിവില്ലാതെ പ്രേംനസീറിനോട് പല വിവരക്കേടും പറഞ്ഞിട്ടുണ്ട്.
ഒരു സമയത്ത് കുട്ടികൾ പ്രേംനസീറിനെ പുവൻപഴം എന്നായിരുന്നു വിളിച്ചത്. ഞാൻ അത് അദ്ദേഹത്തോട് പറഞ്ഞു. അത് കേട്ടതോടെ നസീർ സാർ ചിരിക്കുമായിരുന്നു. ഇത് സത്യൻ സാറിനോടായിരുന്നു പറഞ്ഞിരുന്നെങ്കിൽ അദ്ദേഹം ദേഷ്യപ്പെടുമായിരുന്നു.എല്ലാ കാര്യങ്ങളും സത്യസന്ധമായി പറയുന്ന വ്യക്തിയായിരുന്നു സത്യൻ സാർ. അതുകൊണ്ട് തന്നെ പല കാര്യങ്ങളിലും അദ്ദേഹം എന്നോട് ദേഷ്യപ്പെട്ടിട്ടുണ്ട്.
ആ കാലം അങ്ങനെയായിരുന്നു. അവർ എല്ലാവരും മനുഷ്യസ്‌നേഹികളായിരുന്നു. അവരൊക്കെ മറ്റുളളവരുടെ നല്ലതിന് വേണ്ടിയും പ്രവർത്തിച്ചിട്ടുണ്ട്. ആ കരുതൽ ഇപ്പോൾ മമ്മൂട്ടിയിലും മോഹൻലാലിലും കാണുന്നുണ്ട്.
സത്യനെയും പ്രേംനസീറിനെക്കാളും കഴിവുകൾ ഉളള പ്രതിഭകളാണ് അവർ.മോഹൻലാൽ എനിക്ക് അനുജനെ പോലെയാണ്. അദ്ദേഹം തിരുവനന്തപുരത്ത് താമസിച്ചിരുന്ന സമയത്ത് അച്ഛനുമായി നല്ല അടുപ്പമുണ്ടായിരുന്നു. വർഷങ്ങൾ കൊണ്ട് സിനിമയിൽ ഒരുപോലെ നിൽക്കുന്നവരാണ് മമ്മൂട്ടിയും മോഹൻലാലും. മറ്റാർക്കുമില്ലാത്ത ഒരു സ്വഭാവം അവർക്കുണ്ട്.
രണ്ടു പേരും ആരെയും കുറിച്ച് പരദൂഷണം പറയില്ല. അതാണ് കാരണം.എല്ലാ മനുഷ്യരും നന്നാകണം. പക്ഷെ അവർക്ക് ഒന്നാം സ്ഥാനത്ത് നിൽക്കണം. അതാണ് അവരുടെ കുഴപ്പം. അവരുടെ ഒന്നാം സ്ഥാനം നിലനിർത്താൻ പല കാര്യങ്ങളും ചെയ്യുന്നുണ്ട്.
മറ്റുളളവർ പറയുന്ന തമാശകൾ കേട്ട് രസിക്കാൻ ഇഷ്ടമാണ്.പക്ഷെ അനാവശ്യമായി മറ്റൊരു കാര്യവും രണ്ട് പേരും പറയില്ല. മോഹൻലാൽ ഒരു അനുഗ്രഹീത കലാകാരനാണ്. പക്ഷെ മമ്മൂട്ടി ഒരു കഥാപാത്രം ചെയ്യുന്നതിനായി അത്രയും അധ്വാനിക്കുന്ന നടനാണ്.