ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ വസതിയായ മന്നതിനെക്കുറിച്ച് കേൾക്കാത്തവരായി ആരുമുണ്ടാകില്ല. എല്ലാ വർഷവും താരത്തിന്റെ പിറന്നാൾ ദിനത്തിൽ ഷാരൂഖിനെ കാണാന്‍ ആരാധകര്‍ തടിച്ചുകൂടുന്നതും ഈ വീടിന് മുന്നിലാണ്. ഇപ്പോഴിതാ ഷാരൂഖ് ഖാനും കുടുംബവും മന്നത്ത് വിടാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ട് ആണ് പുറത്തുവരുന്നത്.
വീട് നവീകരിക്കുന്നതിന്റെ ഭാഗമായാണ് താരവും കുടുംബവും തല്‍ക്കാലത്തേക്ക് മാറിത്താമസിക്കാന്‍ തയ്യാറെടുക്കുന്നത്. ഷാരൂഖിന് പുറമെ ഭാര്യ ഗൗരി ഖാന്‍ മക്കളായ സുഹാന ഖാന്‍, ആര്യന്‍ ഖാന്‍, അബ്‌റാം ഖാന്‍ എന്നിവരും മന്നത്തില്‍ നിന്ന് മറ്റൊരു ആഡംബര അപ്പാര്‍ട്ട്‌മെന്റിലേക്ക് താമസം മാറുന്നുണ്ട്.
മുംബൈയിലെ പാലി ഹില്‍ ഏരിയയിലെ ആഡംബര അപ്പാര്‍ട്ട്‌മെന്റിലാണ് ഷാരൂഖും കുടുംബവും താമസം മാറാന്‍ ഉദ്ദേശിക്കുന്നത്. ആഡംബര അപ്പാര്‍ട്ട്‌മെന്റിന്റെ നാല് നിലകള്‍ ഷാരൂഖ് വാടകയ്‌ക്കെടുത്തതായാണ് റിപ്പോര്‍ട്ട്. പ്രതിമാസം 24 ലക്ഷം രൂപയാണ് വാടകയായി നല്‍കേണ്ടിവരിക.
ചലച്ചിത്ര നിര്‍മാതാവ് വഷു ഭഗ്നാനിയുടെ മകന്‍ ജാക്കി ഭഗ്നാനിയുമായും മകള്‍ ദീപ്ശിഖ ദേശ്മുഖുമായും ഷാരൂഖിന്റെ നിര്‍മാണ കമ്പനിയായ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ്‌സ് കരാറിലെത്തിയതായാണ് റിപ്പോര്‍ട്ട്. വിശാലമായ ഫ്ലാറ്റിൽ ഷാരൂഖിന്റെ സെക്യൂരിറ്റി സ്റ്റാഫുകള്‍ക്കും താമസിക്കാന്‍ സാധിക്കും.