മെല്‍ബണ്‍: ലോകത്തിലെ ഏറ്റവും ശക്തമായ സമുദ്ര പ്രവാഹത്തിന്റെ വേഗത കാലാവസ്ഥാ വ്യതിയാനം കാരണം അപകടകരമാം വിധം കുറയുമെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്. ഗൾഫ് സ്ട്രീമിനേക്കാൾ നാലിരട്ടിയിലധികം വേഗത്തില്‍ ഘടികാരദിശയിലുള്ള പ്രവാഹമായ അന്റാർട്ടിക് സർക്കംപോളാർ കറന്റ് (ACC) സമുദ്ര പ്രവാഹം 2050-ഓടെ 20 ശതമാനം മന്ദഗതിയിലാവും എന്നാണ് അനുമാനം. \
അന്റാര്‍ട്ടിക്കയിലെ മഞ്ഞുരുകല്‍ വേഗത്തിലാവുകയും കടല്‍നിരപ്പ് ഉയരുകയും ചെയ്യുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്കി