ചാംപ്യൻസ് ട്രോഫി രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കിവികൾക്ക് മികച്ച തുടക്കം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലാൻഡ് 20 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 120 റൺസ് നേടിയിട്ടുണ്ട്.
21 റൺസെടുത്ത വിൽ യങ്ങിന്റെ വിക്കറ്റാണ് കിവീസിന് നഷ്ടമായത്. 63 പന്തിൽ 10 ഫോറുകൾ അടക്കം 65 റൺസ് നേടിയ രചിൻ രവീന്ദ്രയും 40 പന്തിൽ മൂന്ന് ഫോറുമായി 28 റൺസെടുത്ത വില്യംസണുമാണ് ക്രീസിൽ.ഗദ്ദാഫി സ്റ്റേഡിയത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
മാറ്റങ്ങളൊന്നുമില്ലാതെയാണ് കിവീസ് ഇറങ്ങുന്നത്. ദക്ഷിണാഫ്രിക്ക ഒരു മാറ്റം വരുത്തി. ക്യാപ്റ്റന്‍ ടെംപ ബാവുമ ടീമില്‍ തിരിച്ചെത്തി. ട്രിസ്റ്റണ്‍ സ്റ്റബ്‌സാണ്പുറത്തായത്. ഇന്ന് ജയിക്കുന്ന ടീം ഇന്ത്യയുമായി ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഫൈനല്‍ കളിക്കും.