ടെക്സസ്: സ്പേസ് എക്സിന്‍റെ സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റിന്‍റെ എട്ടാം പരീക്ഷണ വിക്ഷേപണം പൊട്ടിത്തെറിയില്‍ അവസാനിച്ചതോടെ അമേരിക്കയില്‍ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ടെക്സസിലെ ബൊക്ക ചിക്ക ബീച്ചിന് സമീപമുള്ള സ്റ്റാര്‍ ബേസില്‍ നിന്ന് കുതിച്ചുയര്‍ന്ന് മിനിറ്റുകള്‍ക്ക് ശേഷം സ്റ്റാര്‍ഷിപ്പിന്‍റെ ഏറ്റവും മുകളിലെ ഷിപ്പ് ഭാഗം ചിന്നഭിന്നമാവുകയായിരുന്നു.
ഇതോടെ ബഹിരാകാശത്ത് റോക്കറ്റ് മാലിന്യങ്ങള്‍ നിറഞ്ഞതാണ് വിമാന സര്‍വീസുകള്‍ വൈകിപ്പിക്കാനും വഴിതിരിച്ചുവിടാനും കാരണമായത്. റോക്കറ്റ് അവശിഷ്ടങ്ങള്‍ പതിച്ച് വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാതിരിക്കാനാണ് ഈ മുന്നൊരുക്കം യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്‌മിനിസ്‌ട്രേഷന്‍ നടത്തിയത്.