2015 ഐ.പി.എസ്. ബാച്ചിലെ ഉദ്യോഗസ്ഥയാണ്. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍നിന്ന് സ്കൂള്‍ വിദ്യാഭ്യാസവും തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദകോളേജില്‍നിന്ന് ബിരുദവും നേടിയശേഷം ആയുര്‍വേദ ഡോക്ടറായി ജോലി ചെയ്യുമ്പോഴാണ് സിവില്‍സര്‍വീസ് മോഹം ഉദിച്ചതെന്ന് ദീപ പറഞ്ഞു.
അഖിലേന്ത്യാ സിവില്‍സര്‍വീസ് പരീക്ഷയില്‍ 207-ാം റാങ്ക് നേടി. തമിഴ്നാട് കേഡറില്‍ ഐ.പി.എസ്. അനുവദിച്ചുകിട്ടിയതോടെ പരിശീലനത്തിനുശേഷം വൃദ്ധാചലം അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടായിട്ടായിരുന്നു തുടക്കം.