മസ്കറ്റ്: സൗദി അറേബ്യയുടെ ബജറ്റ് എയര്‍ലൈനായ ഫ്ലൈഡീൽ സലാലയിലേക്ക് സര്‍വീസ് നടത്തും. ജൂൺ 19 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ ലക്ഷ്യസ്ഥാനങ്ങളിലാണ് സലാലയെയും ഉൾപ്പെടുത്തിയിരിക്കുന്നത്.
അസർബൈജാൻ, ജോർജിയ എന്നീ രാജ്യങ്ങളുടെ തലസ്ഥാന നഗരങ്ങളായ ബാക്കു, തിബിലിസി, തുർക്കിയയിലെ ട്രാബ്സൺ, ഈജിപ്ഷ്യൻ റിസോർട്ട് പട്ടണമായ ശറമു, ബോസ്നിയയിലെ ഹെർസഗോവിന, സരജേവോ എന്നിവയോടൊപ്പമാണ് സലാലയേയും പുതിയ ലക്ഷ്യ സ്ഥാനങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
മേഖലയിലെ ഏറ്റവും പ്രശസ്തമായ വേനൽക്കാല വിനോദ കേന്ദ്രങ്ങളിൽ ഒന്നാണ് സലാലയെന്ന് എയലൈൻ പ്രസ്താവനയിൽ അറിയിച്ചു.
ജൂൺ മുതല്‍ ഓഗസ്റ്റ് വരെ നീണ്ടുനില്‍ക്കുന്ന ഖരീഫ് മൺസൂൺ സീസണിന് അറിയപ്പെടുന്നതാണ് ഈ പ്രദേശം. യാത്രക്കാര്‍ക്ക് ഫ്ലൈഡീലിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോടെ വെബ്സൈറ്റ് വഴിയോ ട്രാവൽ ഏജന്റുമാര്‍ മുഖേനയോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.