കൊച്ചിയിലെ ലഹരിവ്യാപനം നേരിടാന്‍ വിവിധ വകുപ്പുകളെ കോര്‍ത്തിണക്കി കര്‍മ പദ്ധതിക്ക് രൂപംനല്കി സിറ്റി പൊലീസ്.
കേന്ദ്ര, സംസ്ഥാന അന്വേഷണ ഏജന്‍സികളുടെ സംയുക്ത റെയ്ഡിന് പുറമെ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പുകളെ കോര്‍ത്തിണക്കി സമിതിക്ക് രൂപം നല്കി.
രാജ്യാന്തര ബന്ധങ്ങളുള്ള ലഹരിമാഫിയ സംഘങ്ങളടക്കം കൊച്ചിയില്‍ വേരുറപ്പിച്ചതോടെയാണ് കേന്ദ്ര ഏജന്‍സികളെ കൂടി സഹകരിപ്പിക്കാനുള്ള തീരുമാനം. വിവരങ്ങളുടെ കൈമാറ്റത്തിനപ്പുറം മാസം തോറും കേന്ദ്ര, സംസ്ഥാന ഏജന്‍സികള്‍ സംയുക്തമായി കൊച്ചിയില്‍ റെയ്ഡിനിറങ്ങും.
ജില്ലാ കലക്ടറുടെ അധ്യകഷതയിലാണ് സമിതിയുടെ പ്രവര്‍ത്തനം. കുട്ടികള്‍ക്ക് പുറമെ അധ്യാപകരെയും മാതാപിതാക്കളെയും ബോധവത്കരിക്കുകയാണ് ലക്ഷ്യം.