ചെന്നൈ: നയൻതാര ദക്ഷിണ ഇന്ത്യൻ സിനിമയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടിയാണ്. ശക്തമായ സ്ത്രീ കഥാപാത്രങ്ങളുള്ള സിനിമകൾ തിരഞ്ഞെടുക്കുകയും സൂപ്പർ ഹിറ്റ് സിനിമകൾ നൽകുകയും ചെയ്യുന്നു നയന്‍സ് സൂപ്പര്‍താര നായികയായണ് അഭിനയിക്കാറും.എന്നാല്‍ നയന്‍സിന്‍റെ സ്റ്റാർഡം അവരുടെ മനോഭാവത്തിൽ മാറ്റം വരുത്തിയെന്നും, തുടർച്ചയായി വിവാദങ്ങളിലേക്ക് ഇത് ഇവരെ നയിക്കുന്നും എന്നുമാണ് ചില നെറ്റിസൺമാർ അവകാശപ്പെടുന്നത്.മറ്റൊരു വിവാദമാണ് ഇപ്പോള്‍ ഉയരുന്നത്.
സുന്ദർ സി സംവിധാനം ചെയ്ത ‘മൂകുത്തി അമ്മൻ 2′ സിനിമയുടെ വന്‍ പൂജ ചടങ്ങ് അടുത്തിടെ ചെന്നൈയില്‍ നടന്നിരുന്നു. ഇതിനായി നിർമ്മാതാവ് ഇസാരി ഗണേഷ് 1 കോടി രൂപ മുടക്കി ഒരു പ്രത്യേക സെറ്റ് സജ്ജമാക്കിയിരുന്നു.’
മൂകുത്തി അമ്മൻ 2′ സിനിമയുടെ സംവിധായകൻ സുന്ദർ സി, നയൻതാര, മീന, ഖുഷ്ബു, റെജിന കസാണ്ട്ര, യോഗി ബാബു, കെഎസ് രവികുമാർ, ഇസാരി ഗണേഷ്, ഹിപ് ഹോപ്പ് ആദി, കേന്ദ്ര മന്ത്രി എൽ മുരുഗൻ തുടങ്ങി നിരവധി സെലിബ്രിറ്റികൾ ഈ പൂജയിൽ പങ്കെടുത്തു.എന്നാല്‍ ‘മൂകുത്തി അമ്മൻ 2’ സിനിമയുടെ പൂജയിൽ നയൻതാരയുടെ പെരുമാറ്റമാണ് വിമർശനങ്ങൾക്ക് ഇടവരുത്തിയത്.
പ്രത്യേകിച്ച് സീനിയർ നടി മീനയെ തീര്‍ത്തും അവഗണിച്ചാണ് നയന്‍താര പെരുമാറിയത്. അവരോട് ഒരു ഹലോ പോലും പറയാതെ പോയതിന് നയൻതാര വിമർശനങ്ങൾ നേരിടുകയാണ്.ഒരു കാലത്ത് ദക്ഷിണ ഇന്ത്യൻ സിനിമയിലെ മുന്‍നിര നായികയായിരുന്നു മീന.
നിരവധി ഹിറ്റ് സിനിമകളിൽ അഭിനയിച്ച മീന ഒരു ചൈൽഡ് ആർട്ടിസ്റ്റായി തുടങ്ങി തെന്നിന്ത്യയിലെ ഒരുവിധം എല്ലാ മാസ് ഹീറോകളുടെയും നായികയായി അഭിനയിച്ചിട്ടുണ്ട്. 45 വർഷത്തോളം സിനിമ രംഗത്തുള്ള മീന ഇപ്പോഴും ക്യാരക്ടര്‍ റോളുകളിലാണ് എത്തുന്നത്.
മൂകുത്തി അമ്മൻ 2′ ഇവന്റിൽ മീനയോട് ഒരു ഹലോ പോലും പറയാതെ പോയതായി നയൻതാരയെക്കുറിച്ച് റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ഖുഷ്ബുവും മീനയും ഒരുമിച്ച് സ്റ്റേജിൽ വന്നപ്പോൾ, ഖുഷ്ബുവിനെ കെട്ടിപ്പിടിച്ച നയൻതാര മീനയോട് ഒരു വാക്കുപോലും സംസാരിച്ചില്ല, ഒരു പുഞ്ചിരി പോലും പങ്കിട്ടില്ലെന്നും ചില യൂട്യൂബ് ചാനലുകളില്‍ ആരോപണം വന്നു.ഇരുവരും പരസ്പരം അടുത്തുനിന്നിട്ടും നയന്‍താര മീനയോട് സംസാരിച്ചില്ല.
മീന ഒരു സീനിയർ നടിയാണെന്ന വസ്തുത അവഗണിച്ച് നയൻതാര ഇത്തരം ഒരു മനോഭാവം പ്രകടിപ്പിക്കുന്നുവെന്ന് വിമർശനങ്ങൾ ഉയർന്നുവരികയാണ്.ഈ പശ്ചാത്തലത്തിൽ, മീന അടുത്തിടെ ഇന്‍സ്റ്റയില്‍ ഇട്ട സ്റ്റോറികള്‍ നയന്‍താരയ്ക്ക് പരോക്ഷമായി ഒരു ശക്തമായ പ്രതികരണം നൽകിയതാണ് എന്ന അഭ്യൂഹമാണ് പ്രചരിക്കുന്നത്.
നിരവധി ആടുകളുടെ മധ്യേ ഒരു സിംഹത്തിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തു, എപ്പോഴും ഒറ്റയ്ക്കായിരിക്കുന്ന സിംഹം ആടുകൾ തന്നെക്കുറിച്ച് എന്ത് ചിന്തിക്കുന്നുവെന്നോ പറയുന്നുവെന്നോ പരിഗണിക്കുന്നില്ലെന്ന് എഴുതിയിരിക്കുന്നു ഒരു ഇന്‍സ്റ്റ സ്റ്റോറിയില്‍. “നിങ്ങളുടെ നല്ല മനസ്സിനെ അഭിമാനിക്കുക. എല്ലാവർക്കും അത് ഉണ്ടാവില്ല” എന്ന് മറ്റൊരു സ്റ്റോറിയിലും പോസ്റ്റ് ചെയ്തിരിക്കുന്നത്.