കണ്ണൂര്‍ തളിപ്പറമ്പില്‍ 23 കാരി പോക്സോ കേസില്‍ അറസ്റ്റിൽ. 12 കാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് പുളിമ്പറമ്പ് സ്വദേശിനി സ്നേഹ മെർലിൻ ആണ് അറസ്റ്റിലായത്. 12കാരിയെ പലതവണ പീഡിപ്പിച്ചെന്ന് പരാതി. കഴിഞ്ഞ ഫെബ്രുവരിയിലാണ് പീഡനം നടന്നത്.
പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം വന്നതിനെ തുടര്‍ന്ന് അധ്യാപിക വീട്ടില്‍ വിവരമറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സിലിങിലാണ് പീഡന വിവരം പുറത്തുവന്നത്. തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തളിപ്പറമ്പ് സിഐ ഷാജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.