മഹാരാഷ്ട്രയില്‍ റെയിൽവേ ക്രോസിങില്‍ കുടുങ്ങിയ ലോറിയില്‍ മുംബൈ അമരാവതി എക്സ്പ്രസ് ഇടിച്ചുകയറി അപകടം.തലനാരിഴയ്ക്കാണ് ആളുകള്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടത്. എല്ലാ യാത്രക്കാരും ലോറി ഡ്രൈവറും സുരക്ഷിതരാണെന്നും പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടതായും റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു.

വെള്ളിയാഴ്ച പുലർച്ചെ 4:30 ഓടെയാണ് ഗോതമ്പ് കയറ്റിയ ട്രക്ക് റെയിൽവേ പാളം മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ ലെവല്‍ക്രോസില്‍ കുടുങ്ങിയത്.

വളരെക്കാലമായി അടച്ചിട്ടിരിക്കുകയായിരുന്നു ലെവല്‍ക്രോസ്. ഇതിന് പകരമായി ഒരു ഓവർ ബ്രിഡ്ജ് സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ലോറി ഡ്രൈവര്‍ പഴയ ലെവൽ ക്രോസിലൂടെ കടക്കാന്‍ ശ്രമിക്കുകയായിരുന്നു. ലെവല്‍ക്രോസിന്‍റെ സ്റ്റോപ്പർ തകർത്ത് പാളത്തിലേക്ക് കടക്കുകയായിരുന്നു.

ഇതുകണ്ട ലോക്കോ പൈലറ്റ് ട്രെയിനിന്‍റെ വേഗത കുറച്ചതാണ് വലിയ അപകടം ഒഴിവാക്കിയത്. ലോറിയില്‍ നിന്ന് പുറത്തിറങ്ങിയ ഡ്രൈവര്‍ ലെവല്‍ക്രോസ് കടക്കാന്‍ശ്രമിക്കുകയായിരുന്നു. ലെവല്‍ക്രോസിന്‍റെ സ്റ്റോപ്പർ തകർത്ത് പാളത്തിലേക്ക് കടക്കുകയായിരുന്നു.

ഇതുകണ്ട ലോക്കോ പൈലറ്റ് ട്രെയിനിന്‍റെ വേഗത കുറച്ചതാണ് വലിയ അപകടം ഒഴിവാക്കിയത്. ലോറിയില്‍ നിന്ന് പുറത്തിറങ്ങിയ ഡ്രൈവര്‍ ലെവല്‍ക്രോസ് കടക്കാന്‍ ആളുകളുടെ സഹായം തേടുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അതിനാല്‍ ലോറി തകര്‍ന്ന് തരിപ്പണമായെങ്കിലും ഡ്രൈവര്‍ രക്ഷപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *