സിനിമാപ്രേമികൾക്കിടയിൽ എമ്പുരാനായുള്ള ആവേശം ഓരോ ദിവസവും വർധിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ അലയൊലികൾ അങ്ങ് അമേരിക്കയിലും ഉണ്ട്.എമ്പുരാൻ ടീസർ ടൈം സ്‌ക്വയറിൽ പ്രദർശിപ്പിച്ചപ്പോൾ ആവേശപൂർവമായിരുന്നു അമേരിക്കൻ മലയാളികൾ വരവേറ്റത്.

വിദേശികളും ഇവരുടെ ആഘോഷത്തിൽ പങ്കുചേരുന്നത് വീഡിയോകളിൽ കാണാം.അമേരിക്കയിലെ ഒരു കൂട്ടം മോഹൻലാൽ ആരാധകർ സ്റ്റീഫൻ നെടുമ്പള്ളിയുടെ ഗെറ്റപ്പിലെത്തി രംഗം ഒന്നു കൂടി കൊഴുപ്പിച്ചു. മുന്നൂറോളം പേരാണ് വെള്ള മുണ്ടും ഷർട്ടും ധരിച്ച് എത്തിയതെന്നാണ് വിവിധ ട്വിറ്റർഹാൻഡിലുകൾ റിപ്പോർട്ട് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *