മെഗാ സ്റ്റാർ മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി മഹേഷ്‌ നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ടിസ്റ്റാര്‍ ചിത്രത്തിന് യാതൊരു വിധ സാമ്പത്തിക പ്രതിസന്ധിയും നിലനില്‍ക്കുന്നില്ലെന്ന് വ്യക്തമാക്കി ചിത്രത്തിന്‍റെ നിര്‍മാതക്കളില്‍ ഒരാളായ സലിം റഹ്മാന്‍. ചിത്രത്തിനെതിരെയും മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടിക്കെതിരെയും ചിലര്‍ പ്രചരിപ്പിക്കുന്നത് അടിസ്ഥാന രഹിതമായ പ്രചാരണങ്ങള്‍ ആണ്.ചിത്രത്തിന്‍റെ വിദേശ രാജ്യങ്ങളിലെ ഷെഡ്യൂളുകളും ഡല്‍ഹി ഷെഡ്യൂളുംപൂര്‍ത്തീകരിച്ച് മാര്‍ച്ച് അവസാനത്തോടെ ചിത്രീകരണം പുനരാരംഭിക്കാന്‍ ഇരിക്കുന്ന ഈ സമയത്ത് ഉണ്ടാക്കുന്ന ഈ അനാവശ്യ വിവാദങ്ങള്‍ മലയാള സിനിമാ വ്യവസായത്തെ തകര്‍ക്കാന്‍ വേണ്ടിയാണെന്നും സലിം റഹ്മാന്‍ പ്രതികരിച്ചു.

‘‘മലയാള സിനിമയും ഓൺലൈൻ മാധ്യമങ്ങളും: അടിസ്ഥാനരഹിതമായ ആരോപണങ്ങളിലൂടെ മലയാള സിനിമ വ്യവസായത്തെ എങ്ങനെ തകർക്കാമെന്ന ഗവേഷണത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *