മമ്മൂട്ടിയുമായി സഹോദര തുല്യമായ ബന്ധം ആണെന്ന് നടനും ഡാന്‍സറുമായ രവീന്ദ്രന്‍ (ഡിസ്കോ രവീന്ദ്രന്‍). ‘ജോൺ ജാഫർ ജനാർദ്ദനൻ’ എന്ന ചിത്രം മുതല്‍ തുടങ്ങിയ ബന്ധമാണ് അത്. ചിത്രത്തിലെ മൂത്ത ജേഷ്ഠന്‍ മമ്മൂട്ടിയും ഞാനും രതീഷും അനിയന്മാരായിരുന്നു.

ഞങ്ങള്‍ രണ്ടുപേരും ചെറുപ്പമാണല്ലോ, അങ്ങനെ പുള്ളി ഞങ്ങളുടെ വല്യേട്ടനായി. എനിക്ക് ആണെങ്കില്‍ അന്ന് വലിയ പക്വതയൊന്നും ഇല്ല. ഇന്ന് വലിയ പക്വത വന്നെന്ന് അല്ല പറയുന്നത്. അന്നത്തെ ആ കുട്ടിക്കളിക്കാരനായിട്ടാണ് മമ്മൂട്ടി ഇപ്പോഴും എന്നെ നോക്കിക്കാണുന്നതെന്നും അദ്ദേഹം പറയുന്നു.മോഹന്‍ലാലുമായുള്ള ബന്ധത്തെക്കുറിച്ചും രവീന്ദ്രന്‍ അഭിമുഖത്തില്‍ മനസ്സ് തുറക്കുന്നു.

എന്നെ സഹായിക്കാന്‍ ആളുകള്‍ ഉണ്ടായിരുന്നു എന്നുള്ളതാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ ഗുണം. എല്ലാത്തിലും എന്നിലൊരു വിശ്വാസം മോഹന്‍ലാല്‍ തരുന്നുണ്ടായിരുന്നു. കഴിഞ്ഞ പത്ത് വർഷമായി എനിക്ക് ഇത്രയും കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചതിന് പിന്നിലെ പ്രധാന കാരണം അതാണ്.. ഇതൊന്നും ചുമ്മാ പറയുന്നതല്ല. എനിക്ക് അത് വ്യക്തമായി അറിയാം.

ഞങ്ങള്‍ക്ക് വലിയ രാശിയാണ്. ഒരുമിച്ച് ചെയ്യുന്നതെല്ലാം വിജയകരമായിട്ടുണ്ട്. യു എ ഇയുടെ നാഷണല്‍ ഡെ പാലക്കാട് ചെയ്ത് ഞങ്ങള്‍ വന്‍ വിജയമാക്കി. എന്നെ അദ്ദേഹം മനസ്സിലാക്കി എന്നുള്ളതാണ് ഈ ബന്ധത്തിന് കാരണം. ഞാന്‍ അക്കാഡമിക്ക് ആയി നില്‍ക്കുന്നതില്‍ പുള്ളിക്ക് വലിയ സ്നേഹമുണ്ട്.

അത് അദ്ദേഹം തിരിച്ചറിയുക മാത്രമല്ല, എല്ലാവരോടും പറയുകയും ചെയ്യും. പുള്ളിക്ക് എല്ലാവരോടും സ്നേഹമാണ്.ഒരുപാട് കാര്യങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹമുള്ള ഒരു വ്യക്തിയാണ് മോഹന്‍ലാല്‍. എന്തോരം പെയിന്റിങ് ആണ് അദ്ദേഹം വാങ്ങിച്ച് കൂട്ടിയതെന്ന് അറിയുമോ. ഒരു മ്യൂസിയം ചെയ്യണമെന്ന് പറഞ്ഞ് ഇരിപ്പുണ്ട്.

സിനിമ ചെയ്ത് പൈസ സമ്പാദിക്കണം എന്നുള്ളതല്ല പുള്ളിയുടെ ആഗ്രഹം. എന്നെക്കാള്‍ വലിയ ഡ്രീമർ ആയിട്ടാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്. ഞങ്ങളെ തമ്മില്‍ അടുപ്പിച്ചതിന്റെ ഒരു കാരണം അതും ആയിരിക്കാമെന്നും രവീന്ദ്രന്‍ പറയുന്നുസമയമാണ് പുള്ളിയുടെ പ്രശ്നം. എനിക്ക് ഒരുപാട് ഫ്രീ ടൈം ഉണ്ട്. എന്നാല്‍ മോഹന്‍ലാലിന് അങ്ങനേയല്ല.

നമ്മുടെ ആഗ്രഹങ്ങള്‍ പൂർത്തീകരിക്കണമെങ്കില്‍ റിസ്ക് എടുക്കാന്‍ തയ്യാറാകണം. അന്ന് ഞാന്‍ തുടർന്നും അഭിനയിച്ചിരുന്നെങ്കിലും പരമാവധി ഒരു ക്യാരക്ടർ ആർട്ടിസ്റ്റായി നില്‍ക്കും. എന്നാല്‍ ഇന്ന് ഞാന്‍ ചെയ്ത കാര്യങ്ങള്‍ ചെയ്ത ഒരു നടനെ നിങ്ങള്‍ക്ക് ഇന്ത്യയില്‍ കാണിച്ച് തരാമോ. ചില കാര്യങ്ങള്‍ നഷ്ടമായെങ്കിലും ഞാന്‍ എന്റേതായ ഒരു കാറ്റഗറിയുണ്ടാക്കി. ഒരു നടന്റെ പ്രിവിലേജ് നന്നായി അനുഭവിച്ചിട്ടുള്ള വ്യക്തി കൂടിയാണ് ഞാന്‍.

അമ്മക്ക് വേണ്ടി എന്തോരം കാര്യങ്ങളാണ് അദ്ദേഹം ചെയ്യുന്നത്. അമ്മയുടെ ആളുകള്‍ക്ക് വേണ്ടി എന്ത് ചെയ്യാന്‍ എന്ന് ആലോചിക്കുന്ന സമയത്താണ് ഷോർട്ട് ഫിലിം പ്ലാറ്റ് ഫോം എന്ന ഐഡിയയുമായി ഞാന്‍ ചെല്ലുന്നത്. അദ്ദേഹത്തിന്റെ മനസ്സിലും അത് ഉണ്ടായിരുന്നു. അമ്മയിലെ അംഗങ്ങളുടെ നല്ലതിന് വേണ്ടി അത്രയധികം പരിശ്രമിക്കുന്ന വ്യക്തിയാണ് മോഹന്‍ലാല്‍.

അത് ഞാന്‍ തുടക്കം മുതല്‍ കണ്ടിട്ടുണ്ട്. അമ്മ ഉണ്ടാക്കിയത് സുരേഷ് ഗോപിയൊക്കെയാണെങ്കിലും തുടർച്ചയായി സംഘടനയോടൊപ്പം ആത്മാർത്ഥമായി നിന്ന വ്യക്തിയാണ് അദ്ദേഹം.

ഇന്നും അദ്ദേഹം ആ സംഘടനയില്‍ നില്‍ക്കുന്നത് മറ്റുള്ള അംഗങ്ങള്‍ക്ക് ഗുണമായിക്കൊള്ളട്ടെ എന്നുള്ളതിനാല്‍ മാത്രമാണ്. ആരൊക്കെയോ ചെയ്തിരിക്കുന്നകാര്യങ്ങള്‍ക്ക് വരെ അദ്ദേഹം ചീത്തകേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും രവീന്ദ്രന്‍ കൂട്ടിച്ചേർക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *