മാർച്ച് 20 ആലപ്പുഴ രൂപതയുടെ പ്രഥമ മെത്രാനും ബഹുഭാഷപണ്ഡിതനും, സഭാ ചരിത്രക്കാരനുമായ മൈക്കിൾ ആറാട്ടുകുളം പിതാവ് നിത്യ സമ്മാനത്തിന് വിളിക്കപ്പെട്ടിട്ട് 30 വർഷം പിന്നിടു.1910 ഏപ്രിൽ 17- ന് അന്തിരേ ( ആൻഡ്രൂസ്) റോസമ്മ ദമ്പതികളുടെ മകനായി അർത്തുങ്കൽലിൽ ജനിച്ചു, 1937 ഓഗസ്റ്റ് 29 -ന് പൗരോഹിത്യം സ്വീകരിച്ച പിതാവ്, 1952 ഡിസംബർ 7-ന്
പോർച്ചുഗീസ് നിയന്ത്രണത്തിലായിരുന്ന ഗോവയിലെ, വേലാ ഗോവയിലുള്ള വിശുദ്ധ കത്രീനയുടെ കത്തീഡ്രലിൽ വെച്ച് പിതാവ് മെത്രാൻപട്ടം സ്വീകരിച്ചു
ആ സ്ഥാനാരോഹണത്തോടെ കൊച്ചിയുടെ മേലുള്ള പാദ്രുവാദോ അധികാരം പോർട്ടുഗൽ വിട്ടു നൽകി, അങ്ങനെ രൂപതകളുടെ മാതാവായ കൊച്ചിയും, അതിൻ്റെ നവജാത ശിശുവായ ആലപ്പുഴയും പൂർണമായും ഭാരത ഹയരാക്കിയുടെ ഭാഗമായി.
ആലപ്പുഴ രൂപതയുടെ ഇടയ ദൗത്യം പിതാവ് ഏറ്റെടുക്കുമ്പോൾ ഭൂരിഭാഗവും മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഉപജീവനം നയിക്കുന്ന, സാമ്പത്തീകമായും, വിദ്യാഭ്യാസപരമായും ഏറെ പിന്നിൽ നിൽക്കുന്ന ഒരു ജനതയെ ആയിരുന്നു പിതാവിന് ലഭിച്ചത്.
ഒന്നുമില്ലായ്മയിൽ നിന്നും ഏകദേശം28 പുരോഹിതന്മാരുമായി ആലപ്പുഴയുടെ രൂപതയുടെ അജപാലന ദൗത്യം പിതാവ് ഏറ്റെടുക്കുമ്പോൾ പിതാവിന്റെ ആദ്യ ലക്ഷ്യം തന്റെ അജഗണത്തെ വിദ്യാഭ്യാസത്തിലൂടെ മുഖ്യ ധാരയിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു.
അന്ന് ആലപ്പുഴ, കൊച്ചി, വാരാപ്പുഴ എന്നീ പ്രദേശങ്ങളിൽ നിലനിന്നിരുന്ന അഞ്ഞൂറ്റി, എഴുനൂറ്റി ചേരിപ്പോരുകൾ അദ്ദേഹത്തെ ഏറെ അസ്വസ്ഥനാക്കി, മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഉപജീവനം നയിക്കുന്ന ആലപ്പുഴയുടെ തീരദേശത്തിന്റെ മക്കൾക്ക് വൈദിക പഠനത്തിന് അന്നത്തെ വരേണ്യ വർഗ്ഗം എന്ന് അവകാശപ്പെടുന്നവർ സെമിനാരി പ്രവേശനം നിഷേധിച്ചപ്പോൾ, ഇതിനൊരു പരിഹാരമായി ദൈവജനത്തിൽ നിന്നും, പിടി അരി പിരിവ്, കെട്ട് തെങ്ങ് പിരിവ് തുടങ്ങിയവയിലൂടെ സമാഹരിച്ച പണം കൊണ്ട് ആഗോള സഭാ ചരിത്രത്തിൽ ഇന്നും തിരുത്തപ്പെടാത്ത പൂർണ്ണമായും വിശ്വാസ സമൂഹത്തിന്റെ സംഭാവനയിൽ നിന്നും ആലപ്പുഴയിൽ
ഒരു മേജർ സെമിനാരി പിതാവ് ആരംഭിക്കുകയും,വൈദീകാർഥികളെ അവിടെ പരിശീലിപ്പിക്കാനും,
സമുദായത്തിന്റെ താഴെക്കിടയിൽ നിന്ന് ഒരുപാട് പ്രഗൽഭരായ വൈദീകരെ വാർത്തെടുക്കാനും പിതാവിന് സാധിച്ചു.
(ആലപ്പുഴ രൂപതയിലെ ഒട്ടുമിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും, സെൻ്റ്. മൈക്കിൾസ് കോളേജ് ഉൾപ്പെടെ ആരംഭിച്ചത് ക്രാന്തദർശിയായ മൈക്കിൾ പിതാവിന്റെ കാലത്താണ്)971-ൽ ഫാ.അമലോഭവദാസ് ‘വിശുദ്ധ കുർബാനയുടെ ഭാരതവൽക്കരണം’ എന്ന പേരിൽ ഹിന്ദു ആചാരങ്ങളിൽ നിന്ന് ഉൾക്കൊണ്ട 12 ആചാരങ്ങളെ കുത്തി തിരുകി അവതരിപ്പിച്ച ഇന്ത്യൻ അന്നാഫറ (Indian Anapora) 1972 ഏപ്രിൽ 6 മുതൽ 14 വരെ മദ്രാസിൽ വച്ചു നടന്ന ഇന്ത്യൻ ബിഷപ്പുമാരുടെ ജനറൽ മീറ്റിംഗിൽ അവതരിപ്പിച്ചപ്പോൾ, ഭാവിയിൽ ഇത് മൂലം സംഭവിക്കാവുന്ന ഭവിഷത്തുകൾ ദീർഘവീക്ഷണത്തോടെ കണ്ട പിതാവ് ഇതിനെ ശക്തമായി എതിർത്തു, തർക്കം മൂലം വോട്ടിനിട്ടപ്പോൾ ഇതിനെതിരെ വോട്ട് ചെയ്ത വ്യക്തിയാണ് അദ്ദേഹം.
( പിന്നീട് വത്തിക്കാൻ ബാലിശമെന്നു പറഞ്ഞു ഇന്ത്യൻ അന്നാഫറക്ക് അനുമതി നിഷേധിച്ചു ) തന്റെ അധികാര പരിധിയിലെ ദൈവാലയങ്ങളിൽ ഈ ഹൈന്ദവ ആചാരങ്ങൾ നടപ്പാക്കില്ല എന്ന് പറയാൻ ആർജ്ജവംകാണിച്ച വ്യക്തി ആയിരുന്നു
മൈക്കിൾപിതാവ്.മൈക്കിൾ പിതാവിന്റെ കൃതികളിൽ ചിലത്
- ലാറ്റിൻ കാത്തലിക്സ് ഓഫ് കേരള
- എ സ്റ്റഡി ഓഫ് ദി ഇന്റർ റൈറ്റ്സ് ആൻഡ് ഇന്റർ റൈറ്റ്
- കോൺഫ്ലിക്റ്റ്സ് ഇൻ വെറപൊലി സെമിനാരി
- സെയിന്റ് ഫ്രാൻസിസ് സേവ്യർ ഓൺ ദി മലബാർ കോസ്റ്റ്.
ആലപ്പുഴ രൂപതക്കും, ആഗോള റോമൻ കത്തോലിക്കാ സഭക്കും പിതാവ് നൽകിയ സംഭാവനകളെ നന്ദിയോടെ സ്മരിക്കുന്നു .