ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ 18-ാം പതിപ്പിന്റെ ആദ്യ മത്സരങ്ങളിൽ സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിൽ ബാറ്ററായി മാത്രമാകുംഇംപാക്ട് പ്ലെയർ ആയി ഉൾപ്പെടെ സഞ്ജുവിനെ കളത്തിലെത്തിക്കാനാണ് രാജസ്ഥാൻ പദ്ധതിയിടുന്നത്.
ആദ്യ മൂന്ന് മത്സരങ്ങളിൽ രാജസ്ഥാൻ റോയൽസിനെ മധ്യനിര ബാറ്റർ റിയാൻ പരാഗ് നയിക്കുമെന്നും പറയുന്നു.ഫെബ്രുവരി ആദ്യം അവസാനിച്ച ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിലെ അവസാന മത്സരത്തിനിടെയാണ് സഞ്ജു സാംസണ് പരിക്കേൽക്കുന്നത്.
ഐപിഎല്ലിൽ ആദ്യ മത്സരം മുതൽ സഞ്ജുവിന് കളിക്കാൻ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ അനുമതി ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ വിക്കറ്റ് കീപ്പറായി കളിക്കാൻ സഞ്ജുവിന് അനുമതി ലഭിച്ചിരുന്നില്ല.
ഇതോടെയാണ് സഞ്ജുവിന് കൂടുതൽ റിസ്ക് നൽകേണ്ടതില്ലെന്ന് രാജസ്ഥാൻ തീരുമാനിച്ചിരിക്കുന്നത്.ഐപിഎല്ലിൽ മാർച്ച് 23നാണ് സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് രാജസ്ഥാന്റെ ആദ്യ മത്സരം. പിന്നാലെ മാർച്ച് 26ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെയും മാർച്ച് 30ന് ചെന്നൈ സൂപ്പർ കിങ്സിനെയും രാജസ്ഥാൻ നേരിടും. ഈ മൂന്ന് മത്സരങ്ങളിലാവും റിയാൻ പരാഗ് റോയൽസ് നായകനാകുക.