കണ്ണൂർ: ബാങ്ക് ജീവനക്കാരിയെ ഭർത്താവ് ഓഫീസിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. തളിപ്പറമ്പ് പൂവം എസ്ബിഐ ശാഖയിലെ ജീവനക്കാരി അനുപമക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഭർത്താവ് അനുരൂപ് അറസ്റ്റിലായി. ബാങ്കിൽ കയറിയാണ് പ്രതി ഭാര്യയെ വെട്ടിയത്. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് സംഭവമുണ്ടായത്. ബാങ്കിലെത്തിയ അനുരൂപ് ഭാര്യയെ വിളിച്ച് പുറത്തേക്കിറക്കി.

വാക്കുതർക്കത്തിനിടയിൽ കയ്യിൽ കരുതിയ കൊടുവാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു. ആക്രമണത്തെ പ്രതിരോധിക്കാൻ അനുപമ ബാങ്കിനുള്ളിലേക്ക് ഓടിയപ്പോൾ പുറകേ ചെന്ന് ആക്രമിച്ചു. പ്രതിയെ സ്ഥലത്തുണ്ടായിരുന്നവർ ചേർന്നാണ് കീഴ്പ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *