ലണ്ടന്‍: വൈദ്യുതി സബ്‌സ്റ്റേഷനിലുണ്ടായ തീപ്പിടിത്തത്തെത്തുടര്‍ന്ന് ലണ്ടനിലെ ഹീത്രൂ വിമാനത്താവളം അടച്ചു. മാര്‍ച്ച് 21-ന് അര്‍ദ്ധരാത്രി വരെ വിമാനത്താവളം അടച്ചിടുമെന്നാണ് അറിയിപ്പ്. ആയിരത്തിലധികം വിമാനങ്ങളുടെ സര്‍വീസിനെ ഇത് ബാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.

ഹീത്രൂ വിമാനത്താവളത്തിലേക്കു വൈദ്യുതി വിതരണം ചെയ്യുന്ന സബ്‌സ്റ്റേഷനില്‍ ഉണ്ടായ തീപ്പിടിത്തത്തെത്തുടര്‍ന്ന് വൈദ്യുതി ബന്ധത്തില്‍ തടസ്സം നേരിടുന്നു. യാത്രക്കാരുടെയും വിമാനത്താവള ജീവനക്കാരുടേയും സുരക്ഷ ഉറപ്പാക്കുന്നതിനായി 21-ന് അര്‍ധരാത്രി വരെ ഹീത്രൂ വിമാനത്താവളം അടച്ചിടും.

വിമാനത്താവള അധികൃതര്‍ എക്‌സില്‍ അറിയിച്ചു.വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതനുസരിച്ച് പങ്കുവെക്കാമെന്നും അവര്‍ വ്യക്തമാക്കി.

സാഹചര്യം പരിഹരിക്കാന്‍ തങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും വിമാനത്താവള അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.യാത്രക്കാര്‍വിമാനത്താവളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് എയര്‍ലൈനുകളുമായി ബന്ധപ്പെടണമെന്നും വിമാനത്താവള അധികൃതര്‍ നിര്‍ദേശം നല്‍കി.”സബ്‌സ്റ്റേഷനിലെ തീപ്പിടിത്തത്തെത്തുടർന്ന് 16,000-ത്തിലധികം വീടുകളില്‍ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തു. 150-ലധികം ആളുകളെ ഒഴിപ്പിച്ചതായി ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *