കോളേജ് പഠനകാലത്ത് മോഹന്‍ലാല്‍ എസ്​എഫ്​ഐയിലായിരുന്നുവെന്ന് സന്തോഷ് കെ.നായര്‍. അന്ന് താനും താനും അതേ കോളേജില്‍ ഡിഎസ്​യു എന്ന വിദ്യാര്‍ഥി സംഘടനയുടെ പ്രസിഡന്‍റായിരുന്നവെന്നും സന്തോഷ് പറഞ്ഞു.ലാല്‍ എന്നേക്കാള്‍ ഒരുവര്‍ഷം സീനിയറായിരുന്നു. ഒരേ പ്രായമാണ്, നാലഞ്ച് മാസത്തിന്‍റെ വ്യത്യാസമേയുള്ളൂ.

ഞാന്‍ അവിടെ മാഗസിന്‍ എഡിറ്ററായിരുന്നു. മോഹന്‍ലാല്‍ എസ്​എഫ്ഐയുടെ ഭാഗമായിരുന്നു. എസ്​എഫ്​ഐ എന്ന് പറയുമ്പോള്‍ ഇന്നത്തെപോലെ തന്നെ അന്നും ടെററും ബഹളോമൊക്കെയുണ്ടായിരുന്നു. പക്ഷേ ഞങ്ങളുടെ പാര്‍ട്ടുമായി അങ്ങനെ അടിയൊന്നമുണ്ടായിരുന്നില്ലഞാന്‍ അന്ന് ഡിഎസ്​യുവിലാണ്. അന്ന് എന്‍എസ്എസിന് എന്‍ഡിപി എന്നൊരു പാര്‍ട്ടിയുണ്ടായിരുന്നു.

അതിന്‍റെ വിദ്യാര്‍ഥി സംഘടനയാണ് ഡിഎസ്​യു. എല്ലാവരും പറയുന്നത് ഞാന്‍ എബിവിപി ആയിരുന്നു എന്നാണ്. അന്ന് എബിവിപി ഇലക്ഷന് നില്‍ക്കില്ല. ഇലക്ഷന് നില്‍ക്കാന്‍ വേണ്ടിയാണ് ഡിഎസ്​യുവില്‍ ചേര്‍ന്നത്.അന്നേ ഞാന്‍ സംഘപ്രവര്‍ത്തകനായിരുന്നു.

ശാഖയില്‍ ശിക്ഷകും മുഖ്യശിക്ഷകുമൊക്കെയായിട്ടുണ്ട്. പിന്നെ സിനിമയില്‍ വന്നതിനു ശേഷം ദൈനംദിനം ശാഖയില്‍ പോവാനായില്ല. കോളേജില്‍ ഞാന്‍ പാര്‍ട്ടിയുടെ പ്രസിഡന്‍റായിരുന്നു. കാര്യം നാലഞ്ച് പേരെ പാര്‍ട്ടിയില്‍ ഉള്ളൂ. അപ്പോള്‍ പിന്നെ ഞാനല്ലേ പ്രസിഡന്‍റാവുക,” സന്തോഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *