കൊച്ചി: കൊച്ചിയില്‍ പൊലീസിന് നേരെ കയ്യേറ്റ ശ്രമം. കുണ്ടന്നൂരില്‍ പ്രവര്‍ത്തിക്കുന്ന OG’s കാന്താരി ബാറില്‍വെച്ചാണ് പൊലീസിന് നേരെ കയ്യേറ്റശ്രമം ഉണ്ടായത്. നെട്ടൂര്‍ സ്വദേശി നിഷാദാണ് ആക്രമിക്കാന്‍ ശ്രമിച്ചത്.
ബാറില്‍ മദ്യപാനികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്ത് എത്തിയത്. ബലപ്രയോഗത്തിനൊടുവില്‍ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.