ഐപിഎല്ലിൽ ഇന്നലെ നടന്ന ലഖ്നൗ സൂപ്പര്‍ ജയന്റ്സ്- ഡല്‍ഹി ക്യാപിറ്റല്‍സ് പോരാട്ടത്തിൽ ഡൽഹിക്ക് അപ്രതീക്ഷിത വിജയം സമ്മാനിച്ച അശുതോഷ് ശര്‍മയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ഹീറോ.
താരം വെറും 31 പന്തിൽ 5 സിക്സും 5 ഫോറും അടക്കം 66 റൺസ് നേടിയാണ് ഡൽഹിയെ വിജയത്തിലേക്ക് നയിച്ചത്. വാലറ്റത്തെ കൂട്ടുപിടിച്ച് അശുതോഷ് നടത്തിയ ഭയ രഹിത പ്രകടനം ഏറെ കയ്യടി നേടുകയും ചെയ്തു.എന്നാൽ ഇതാദ്യമല്ല അശുതോഷ് ശര്‍മ്മ ഐപിഎല്ലില്‍ ഞെട്ടിക്കുന്നത്.
2024 സീസണില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ 28 പന്തില്‍ 61 റണ്‍സ് അശുതോഷ് അടിച്ചുകൂട്ടിയിരുന്നു. അന്ന് പഞ്ചാബ് കിംഗ്സിന്റെ താരമായിരുന്നു അശുതോഷ്. മത്സരം പഞ്ചാബ് തോറ്റെങ്കിലും അന്ന് അശുതോഷിന്റെ ഇന്നിംഗ്സ് വലിയ ശ്രദ്ധ നേടി.