പിഴയും നികുതിയുമായി 5149 കോടി രൂപ അടയ്ക്കാന്‍ സാംസങ്ങിനോട് ആവശ്യപ്പെട്ട് ഇന്ത്യ. ടെലികോം ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്തതില്‍ ക്രമക്കേട് നടത്തിയതുമായി ബന്ധപ്പെട്ട പിഴയും നികുതിയുമടക്കമാണ് അയ്യായിരം കോടി അടയ്ക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ഇന്ത്യയിലെ ഇലക്ട്രോണിക്, സ്മാര്‍ട്ട്‌ഫോണ്‍ മാര്‍ക്കറ്റില്‍ നിര്‍ണായക പങ്കുവഹിക്കുന്ന കമ്പനിയാണ് സാംസങ്. കഴിഞ്ഞ വര്‍ഷം ഏകദേശം 8,183 കോടി രൂപയായിരുന്നു ഇന്ത്യയില്‍ നിന്നുള്ള സാംസങ്ങിന്റെ ലാഭം.

ഇതിന്റെ വലിയ പങ്കാണ് ഇപ്പോള്‍ നികുതിയായും പിഴയായും അടയ്ക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്.ഇന്ത്യന്‍ നിയമങ്ങള്‍ സാംസങ് കാറ്റില്‍ പറത്തിയെന്നും ക്ലിയറന്‍സിനായി തെറ്റായ രേഖകളാണ് അധികൃതര്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചതെന്നും ഉത്തരവില്‍ കസ്റ്റംസ് കമ്മിഷണര്‍ സോനല്‍ ബജാജ് പറഞ്ഞു. എന്നാല്‍ ചുങ്കം ചുമത്തേണ്ട കംപോണെന്റുകളല്ല ഇറക്കുമതി ചെയ്തിരിക്കുന്നതെന്നാണ് സാംസങ്ങിന്റെ വാദം

Leave a Reply

Your email address will not be published. Required fields are marked *