ലഹരിവിരുദ്ധ യാത്രയ്ക്ക് ആശംസകള്‍ നേര്‍ന്ന് മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര. ഓസ്‌ട്രേലിയയിലെ പരിപാടിയ്ക്കിടെയാണ് കെ എസ് ചിത്ര ആശംസ സന്ദേശം അയച്ചത്. കേരളത്തിന്റെ കൗമാര യുവമനസുകളില്‍ സംഗീതം ലഹരിയായി മാറട്ടെയെന്നാണ് കെ എസ് ചിത്രയുടെ ആശംസ.

സര്‍ഗാത്മകമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ലഹരി വസ്തുക്കളുടെ ദുരുപയോഗം ഒരു പരിധിവരെ തടയാന്‍ സാധിക്കും. രോഗികള്‍ക്ക് പോലും സംഗീതം കൊണ്ട് രോഗത്തെ മറികടക്കാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ ലഹരിയില്‍ നിന്ന് പുറത്തുകടക്കാനും നല്ല സംഗീതം കൊണ്ട് സാധിക്കും.

കല നിങ്ങളെ നല്ല മനുഷ്യരാക്കും. കുട്ടികളിലെ ലഹരി ഉപയോഗം തടയാന്‍ നടത്തുന്ന ഇടപെടലുകള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നതായും കെ എസ് ചിത്ര അറിയിച്ചു. ലഹരി മുക്തമായ കേരളത്തിലൂടെ നല്ല ഭാവി തലമുറയുണ്ടാകട്ടെ. ലഹരി മുക്ത കേരളത്തിനായി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നുവെന്നും കെ എസ് ചിത്ര പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *