എന്നൊടൊപ്പം ഒരു സിനിമ ചെയ്യണം എന്ന് പറഞ്ഞുവരുന്നവര്‍ക്കൊപ്പമാണ് ഞാന്‍ സിനിമ ചെയ്യാറുള്ളത്. അപ്പോള്‍ നാച്ചുറലി ഞാന്‍ എന്താണ് എഴുതുകയെന്ന കാര്യം മനസിലാക്കിയവരായിരിക്കും അവര്‍.”അതിന്റെ ഒരു ഡിവൈസിനോടും നരേറ്റീവ് സ്റ്റൈലിനോടുമൊക്കെ അവര്‍ക്ക് താത്പര്യമുണ്ടാകും. എന്റെ സിനിമയുടെ കമ്യൂണിക്കേഷന്‍ സാധ്യാകുക ഞാനും എന്റെ സംവിധായകനുമായുള്ള ആ ബ്രിഡ്ജ് വളരെ സ്ട്രോങ് ആയി ഇരിക്കുമ്പോള്‍ മാത്രമാണ്.
അപ്പോള്‍ മാത്രമേ എന്റെ ടൈപ്പ് ഓഫ് സിനിമകള്‍ സ്ക്രീനില്‍ നന്നായിട്ട് ട്രാന്‍സ്ലേറ്റ് ചെയ്യപ്പെടൂ. സംവിധായകനുമായുള്ള എന്റെ ബന്ധം വളരെ പ്രധാനപ്പെട്ടതാണെന്ന് കരുതുന്ന ഒരാളാണ് ഞാന്‍.ഞാന്‍ വളരെ ഡീറ്റെയില്‍ ആയിട്ട് സ്ക്രിപ്റ്റ് എഴുന്ന ആളാണ്. അതിന്റെ പാരലല്‍ ലൈന്സില് ഒരുപാട് കാര്യങ്ങള്‍ എഴുതും.
ഈ അടുത്തകാലത്തും ലെഫ്റ്റ് റൈറ്റും കമ്മാരസംഭവവും ടിയാനും ലൂസിഫറിലും വരെ സൗണ്ടും ആര്‍ട്ടിന്റെ കാര്യങ്ങളും വരെ എഴുതിയിട്ടുണ്ട്.”രാജുവിനെ കുറിച്ച് പറഞ്ഞാല്‍ അദ്ദേഹം അതിനെ ഫുള്‍ ബൈ ഹാര്‍ട്ട് ചെയ്യും. അങ്ങനെ ഒരു സ്കില്‍ അദ്ദേഹത്തിന് ഉണ്ട്. മാത്രമല്ല എല്ലാ സംശയങ്ങളും അതിന് മുന്‍പ് ചോദിച്ച് തീര്‍ത്ത് സിനിമയെ കുറിച്ച് വളരെ വ്യക്തമായ ഒരു ഐഡിയ ഉണ്ടാക്കും.
എന്തൊക്കെയാണ് പേപ്പറില്‍ എഴുതിയത്. അതില്‍ എന്താണ് ഉള്ളത് എന്നത് മനസിലാക്കിയ ശേഷമാണ് പുള്ളി ഷോട്ട് ഡിവിഷന്‍സ് ചെയ്യുക. അത്രയും അണ്ടര്‍സ്റ്റാന്റിങ് പൃഥ്വിക്ക് ഉണ്ട്. വളരെ സ്റ്റുഡിയസ് ആയിട്ടുള്ള ഒരു ഫിലിം മേക്കറാണ് അദ്ദേഹം. അതിനായി അദ്ദേഹം ഒരുപാട് എഫേര്‍ട്ട് ഇടാറുണ്ട്.”
സംവിധായകന് സക്രിപ്റ്റിനെ എന്‍ഹാന്‍സ് ചെയ്യുന്നതിനേക്കാള്‍ എഴുത്തുകാരന് എന്ന നിലയില്‍ ഞാന്‍ ഡിമാന്റ് ചെയ്യുന്നത് ആ സ്ക്രിപ്റ്റിനെ അവര്‍ മനസിലാക്കുക, ആ ലെയറിങ് മനസിലാക്കുക എന്നതാണ്.”