തിരുവനന്തപുരം: ചിറയിൻകീഴ് അഴൂരിൽ പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം എആർ ക്യാമ്പിലെ സബ് ഇൻസ്പെക്ടർ റാഫി (56) യാണ് മരണപ്പെട്ടത്. ശനിയാഴ്ച വിരമിക്കാനിരിക്കെയാണ് സംഭവം. അഴൂരിലെ കുടുംബവീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. ഭാര്യയും രണ്ട് മക്കളുമുണ്ട്.
“കഴിഞ്ഞ ദിവസമാണ് ചിറയിൻകീഴ് അഴൂരിലുള്ള കുടുംബ വീട്ടിൽ എത്തിയത്. ശനിയാഴ്ച രാവിലെ അയൽവാസികളാണ് സംഭവം ആദ്യം അറിഞ്ഞത്. നേരത്തെയും ഇദ്ദേഹം ആത്മഹത്യക്ക് ശ്രമിച്ചിട്ടുള്ളതായി പോലീസ് പറയുന്നു. ചിറയിൻകീഴ് പോലീസ് സ്വാഭാവിക ഭരണത്തിന് കേസെടുത്തു.”