മിസ്റ്റർ മിസ് കിഡ്സ് കേരള ഗ്രാൻഡ് ഐക്കൺ വിജയിയെ കിരീടം അണിയിക്കാനെത്തിയ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ വിഡിയോ .വൈറലാകുന്നു. വിജയിക്ക് കിരീടം അണിയിച്ചത് ഷൈന്‍ ആയിരുന്നു. ഇതിനുപിന്നാലെ ട്രോഫി സമ്മാനിക്കുന്നതിനിടെ യുവതിയുടെ തലയില്‍ നിന്നും കിരീടം താഴെ വീണുരുണ്ടു. ഒട്ടും അമാന്തിക്കാതെ നടന്‍ ചാടിയിറങ്ങുന്നു.
.കിരീടമെടുത്ത് പെണ്‍കുട്ടിക്ക് അണിയിച്ചുകൊടുക്കുന്നു.ഇങ്ങേര് എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥയെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. തൊപ്പിയും കാവി മുണ്ടും കറുപ്പും വെളുപ്പും കലര്‍ന്ന ഷര്‍ട്ടും ധരിച്ചാണ് ഷൈന്‍ പരിപാടിക്കെത്തിയത്. ഷൈനിനെക്കൂടാതെ ഹണി റോസ്, പ്രയാഗ മാര്‍ട്ടിന്‍ എന്നിവരും പരിപാടിക്കെത്തിയിരുന്നു.